കേരള കോൺഗ്രസ് ജോസ് കെ മാണി പക്ഷത്തിന് വീണ്ടും രാഷ്ട്രീയ വിജയം സമ്മാനിച്ച് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ഉത്തരവ്. രണ്ടില ചിഹ്നം ജോസ് കെ മാണിക്ക് അനുവദിച്ചുകൊണ്ടുള്ള തിരഞ്ഞെടുപ്പ് കമ്മീഷൻ ഉത്തരവിനെ ചോദ്യം ചെയ്ത് പി ജെ ജോസഫ് വിഭാഗം സമർപ്പിച്ച അപ്പീൽ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് തള്ളി. നേരത്തെ ഹൈക്കോടതിയുടെ സിംഗിൾ ബെഞ്ച് തെരഞ്ഞെടുപ്പ് തിരഞ്ഞെടുപ്പ് കമ്മീഷൻ രണ്ടില ചിഹ്നം ജോസ് കെ മാണിക്ക് അനുവദിച്ച തീരുമാനം ശരിവെച്ചിരുന്നു. ഇതിനെതിരെയാണ് പി ജെ ജോസഫ് വിഭാഗം അപ്പീൽ സമർപ്പിച്ചത്. എന്നാൽ തിരഞ്ഞെടുപ്പ് കമ്മീഷൻ ഉത്തരവ് ശരിവെച്ചുകൊണ്ട് ഡിവിഷൻബെഞ്ച് അപ്പീൽ  തള്ളുകയായിരുന്നു. നേരത്തെ തന്നെ തെരഞ്ഞെടുപ്പ് കമ്മീഷൻ ജോസ് കെ മാണിയെ ചെയർമാൻ ആയി തിരഞ്ഞെടുത്ത കേരള കോൺഗ്രസ് സംസ്ഥാന കമ്മിറ്റി യോഗത്തിനും സാധൂകരണം നൽകിയിരുന്നു. ഇതോടുകൂടി കേരള കോൺഗ്രസ് എം എന്ന പേരും, തിരഞ്ഞെടുപ്പ് ചിഹ്നമായ രണ്ടിലയും ജോസ് പക്ഷത്തിന് ഉറപ്പാക്കാൻ സാധിച്ചു. അസംബ്ലി തിരഞ്ഞെടുപ്പ് വേളയിൽ ഇത് വലിയ രീതിയിൽ തങ്ങൾക്ക് അനുകൂലമാകുമെന്ന് എന്നാണ് ജോസ് കെ മാണി വിഭാഗം കണക്കുകൂട്ടുന്നത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക : Whatsapp Group 1 - Whatsapp Group 2