വയനാട്: മുട്ടില്‍ സൗത്ത് വില്ലേജില്‍ കൊള്ളക്കാര്‍ പൊന്ത്ക്കാടുകളിൽ ഒളിപ്പിച്ചത് ലക്ഷങ്ങളുടെ മരങ്ങള്‍. ഇത്തരത്തിൽ ഒളിപ്പിച്ച മരങ്ങള്‍ പിടികൂടാനോ, മുറിച്ചതിന് കേസെടുക്കാനോ നാളിതുവരെയായിട്ടും ഉദ്യോഗസ്ഥര്‍ തയാറായിട്ടില്ല.

മുട്ടിലില്‍ 106 ഈട്ടിതടികള്‍ മുറിച്ചുവെന്നാണ് വനംവകുപ്പിന്‍റെ കണ്ടെത്തല്‍. ആദിവാസികളും കര്‍ഷകരുമടക്കം 45 പേര്‍ക്കെതിരെ കേസെടുത്തു. നാലു മരങ്ങളൊഴികെ മറ്റെല്ലാം കുപ്പാടിയിലെ ഡിപ്പോയിലെത്തിയെന്നാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ റിപ്പോര്‍ട്ടിലുള്ളത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group |Telegram Group

ഈട്ടി മരങ്ങളിലധികവും വാങ്ങിയവര്‍ കാട്ടിനുള്ളില്‍ ഒളിപിപ്പിച്ചിട്ടിരിക്കുന്നു. പരിശോധനക്കെത്തുന്നവര്‍ ഇതോന്നും കാണില്ല. ഇവിടെയും തുശ്ചമായ പണം നല്‍കി മരം കോള്ളക്കാര്‍ കര്‍ഷകരെ വഞ്ചിച്ചു

മക്കിയാനികുന്നിലെ മറ്റോരു പുരയിടത്തില്‍ പത്തുലക്ഷത്തിലധികം രൂപയുടെ മരമാണ് മുറിച്ചിട്ടിരിക്കുന്നത്. സംരക്ഷിതമരം മുറിച്ചാല്‍ ഉടന്‍ കസ്റ്റഡിയിലെടുക്കേണ്ട ഉദ്യോഗസ്ഥര്‍ ഇതുവരെ നടപടി തുടങ്ങിയിട്ടില്ല. മുക്കം കുന്ന് സഹകരണ ബാങ്ക് ഓഫീസിന് എതിര്‍വശമുള്ള ഭൂമിയിലും ഇത് പോലെ മരം ഒളിപ്പിച്ചിട്ടുണ്ട്.

മക്കിയാനികുന്ന്, മുക്കം കുന്ന്, പാക്കം തുടങ്ങി ആറിലധികം സ്ഥലത്തുനിന്ന് കൂടി ഞങ്ങള്‍ക്ക് ഈട്ടി കണ്ടെത്തനായി. മൊത്തം 75 ലക്ഷത്തിലധികം രൂപയുടെ സര്‍ക്കാര്‍‍ സംരക്ഷിത മരം. എല്ലാം മുറിച്ചുമാറ്റിയിട്ട് അഞ്ചുമാസത്തിലധികമായിട്ടില്ല. 125 കുറ്റി മരം മുട്ടില്‍ സൗത്ത് വില്ലേജില്‍ നിന്ന് തന്നെ മുറിച്ചിട്ടുണ്ടെന്ന് പ്രദേശവാസികള്‍ ഉറപ്പിക്കുന്നുണ്ട്. പക്ഷെ നിലവില്‍ കേസുള്ളത് 106 ഈട്ടി തടികള്‍ക്ക് മാത്രം.