തിരുവനന്തപുരം: നിരോധിത മയക്കുമരുന്നായ ഹാഷിഷ് ഓയില്‍ വില്പന നടത്താന്‍ ശ്രമിച്ച കേസിലെ പ്രതികള്‍ക്ക് പത്ത് വര്‍ഷം കഠിന തടവും ഒരു ലക്ഷം രൂപ വീതം പിഴയും. നെടുമങ്ങാട് തൊളിക്കോട് അജിത് വിലാസത്തില്‍ അജിത് (24), തെന്നൂര്‍ സ്വദേശി മേക്കിന്‍കര പുത്തന്‍വീട്ടില്‍ ആഷിക് (20), ആനാട് മന്നൂര്‍ക്കോണം അസിം മന്‍സിലില്‍ അസീം (22) എന്നിവരെയാണ് ശിക്ഷിച്ചത്. മൂന്നു പ്രതികളെയും കോടതി കഴിഞ്ഞ ദിവസം കുറ്റക്കാര്‍ എന്ന് കണ്ടെത്തിയിരുന്നു. തിരുവനന്തപുരം അഡിഷണല്‍ സെഷന്‍സ് ജഡ്‌ജി എ എസ് മല്ലികയുടേതാണ് ഉത്തരവ്.

2018 ഡിസംബര്‍ 10 നാണ് സംഭവം. തിരുവനന്തപുരം ആക്കുളം ഭാഗത്തേക്ക് പോകുന്ന സ്ഥലത്ത് വച്ചാണ് പ്രതികളെ ഹാഷിഷ് ഓയിലുമായി പിടികൂടുന്നത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക