മിസ് കേരള മുന്‍ ജേതാക്കളായ മോഡലുകള്‍ വാഹനാപകടത്തില്‍ കൊല്ലപ്പെട്ട ദിവസം രാത്രിയില്‍ ഫോര്‍ട്ടുകൊച്ചിയിലെ ‘നമ്ബര്‍ 18’ ഹോട്ടലില്‍ വിലാസം നല്‍കാതെ ചിലര്‍ താമസിച്ചതായി വിവരം.ഈ ഹോട്ടലിലെ നിശാ പാര്‍ട്ടി കഴിഞ്ഞു മടങ്ങുമ്ബോഴാണ് മോഡലുകള്‍ യാത്ര ചെയ്തിരുന്ന വാഹനം അപകടത്തില്‍പ്പെട്ടത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group |Telegram Group

ഹോട്ടലിലെ 208, 218 മുറികളില്‍ തങ്ങിയിരുന്നവരാണ് വിലാസം നല്‍കാത്തതെന്നാണ് വിവരം. ഹോട്ടലിലെ റജിസ്റ്ററില്‍ പേരും വിലാസവും രേഖപ്പെടുത്താതെ ഹോട്ടല്‍ മാനേജര്‍ റോയിയുടെ സമ്മതത്തോടെ ചിലര്‍ ഈ മുറികളില്‍ ഇടയ്ക്കു തങ്ങിയിരുന്നതായി പൊലീസ് സ്‌പെഷല്‍ ബ്രാഞ്ച് വിഭാഗം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.മോഡലുകള്‍ നിശാപാര്‍ട്ടിക്കു വന്ന കഴിഞ്ഞ ഒന്നിനു രാത്രിയിലും ഈ മുറികളില്‍ താമസക്കാരുണ്ടായിരുന്നതായി ഹോട്ടല്‍ ജീവനക്കാര്‍ മൊഴി നല്‍കിയിട്ടുണ്ട്.

എന്നാല്‍, ഇവരുടെ പേരുവിവരങ്ങള്‍ റജിസ്റ്ററില്‍ രേഖപ്പെടുത്തിയിട്ടില്ല. ഈ മുറികളുടെ വാതിലുകള്‍ വ്യക്തമായി കാണാവുന്ന രണ്ടാം നിലയിലെ ഇടനാഴിയിലെ നിരീക്ഷണ ക്യാമറ ദൃശ്യങ്ങളും നഷ്ടപ്പെട്ടിട്ടുണ്ട്. ഹോട്ടല്‍ മാനേജര്‍ റോയിയെ പൊലീസ് വിശദമായി ചോദ്യം ചെയ്യുന്നുണ്ട്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക