തിരുവനന്തപുരം: എഐസിസിയില്‍ ഒരു സ്ഥാനവും ആവശ്യപ്പെട്ടിട്ടില്ലെന്ന് രമേശ് ചെന്നിത്തല. സ്ഥാനം ചോദിച്ചിട്ടുമില്ല തരാമെന്ന് ആരും പറഞ്ഞിട്ടുമില്ല.കോണ്‍ഗ്രസില്‍ പ്രവര്‍ത്തിക്കാന്‍ സ്ഥാനം വേണ്ടെന്നും പ്രവര്‍ത്തിക്കാന്‍ ഒരു ബുദ്ധിമുട്ടുമില്ലെന്നും ചെന്നിത്തല പറഞ്ഞു. സ്ഥാനം കിട്ടാന്‍ പോകുന്നുവെന്ന വാര്‍ത്ത നല്‍കി അപമാനിക്കരുത്. കേരളത്തിലെ കോണ്‍ഗ്രസില്‍ ഇപ്പോള്‍ പ്രശ്നങ്ങളില്ലെന്നും ചെന്നിത്തല പറഞ്ഞു.

നിയമസഭാ കയ്യാങ്കളി കേസില്‍ സ്പെഷ്യല്‍ പബ്ബിക് പ്രോസിക്യൂട്ടര്‍ എന്ന ആവശ്യവുമായി മുന്നോട്ട് പോകുമെന്നും ചെന്നിത്തല പറഞ്ഞു. കേസില്‍ സ്പെഷ്യല്‍ പബ്ബിക് പ്രോസിക്യൂട്ടറെ നിയമിക്കണമെന്ന് ചെന്നിത്തല ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ചെന്നിത്തലയ്ക്കും അഭിഭാഷക പരിക്ഷത്തിനും തടസ്സ ഹര്‍ജി നല്‍കാന്‍ അധികാരമില്ലെന്നായിരുന്നു പ്രോസിക്യൂഷന്‍ നിലപാട്. കയ്യാങ്കളി കേസില്‍ സുപ്രീം കോടതിയില്‍ വരെ നിയമപോരാട്ടം നടത്തിയതിനാല്‍ തനിക്ക് തടസ്സഹ‍ര്‍ജി ഫയല്‍ ചെയ്യാന്‍ അധികാരമുണ്ടെന്നായിരുന്നു ചെന്നിത്തലയുടെ എതിര്‍വാദം.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക