ലഖ്‌നൗ: ഹത്രാസില്‍ ദളിത് പെണ്‍കുട്ടിയെ പീഡിപ്പിച്ച്‌ കൊന്ന കേസ് അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘത്തില്‍ ഉള്‍പ്പെട്ട ഐ.ജിയുടെ ഭാര്യ ആത്മഹത്യ ചെയ്ത നിലയില്‍. യു.പി പോലീസ് ഡി.ഐ.ജി ചന്ദ്രപ്രകാശിന്റെ ഭാര്യ പുഷ്പ പ്രകാശാണ് മരിച്ചത്. ഹത്രാസ് സംഭവം അന്വേഷിക്കാന്‍ യു.പി സര്‍ക്കാര്‍ രൂപീകരിച്ച മൂന്നംഗ പ്രത്യേക അന്വേഷണ സംഘത്തിലെ അംഗമാണ് ചന്ദ്രപ്രകാശ്.

36 വയസുകാരിയായ പുഷ്പയെ ലഖ്‌നൗവിലെ വീട്ടില്‍ സീലിംഗ് ഫാനില്‍ തൂങ്ങി മരിച്ച നിലയിലാണ് കണ്ടെത്തിയത്. ശനിയാഴ്ച രാവിലെയാണ് പുഷ്പയെ സീലിംഗ് ഫാനില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. ബന്ധുക്കള്‍ ഉടന്‍ തന്നെ ലോഹ്യ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും മരണം സംഭവിച്ചിരുന്നു.

പുഷ്പയുടെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് അയച്ചു. പുഷ്പയെ മരിച്ച നിലയില്‍ കണ്ടെത്തിയ മുറിയില്‍ നിന്ന് ആത്മഹത്യാ കുറിപ്പ് ഒന്നും കണ്ടെത്തിയിട്ടില്ലെന്ന് ഈസ്റ്റ് സോണ്‍ ഡി.സി.പി ചാരു നിഗം പറഞ്ഞു. പോലീസ് അന്വേഷണം ആരംഭിച്ചുവെന്നും ചാരു വ്യക്തമാക്കി.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക : Whatsapp Group 1 - Whatsapp Group 2