കോഴിക്കോട്: എം.എസ്.എഫിന്‍റെ വനിതാവിഭാഗമായ ഹരിതയുടെ സംസ്ഥാന കമ്മിറ്റി പിരിച്ചുവിട്ട നടപടിയെ രൂക്ഷമായി വിമര്‍ശിച്ച്‌ മുന്‍ ഹരിത നേതാവ് ഹഫ്സമോള്‍.

ഹരിത മുന്‍ സംസ്ഥാന ഭാരവാഹിയായ ഹഫ്‌സമോള്‍ രൂക്ഷമായ ഭാഷയിലാണ് ഫേസ്ബുക്കിലൂടെ പ്രതികരിച്ചിരിക്കുന്നത്. മാത്രമല്ല, പുതുതായി നിലവില്‍ വരാനിരിക്കുന്ന ഹരിത നേതൃത്വത്തിന്‍റെ ലിസ്റ്റ് പുറത്തുവിട്ടുകൊണ്ട ഇവര്‍ക്ക് മുന്‍കൂര്‍ ആശംസകള്‍ നേരുന്നതാണ് ഹഫ്സയുടെ പോസ്റ്റ്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group |Telegram Group

മിണ്ടരുത്, മി‍ണ്ടിയാല്‍ പടിക്ക് പുറത്താണ്. ഭരണഘടനയില്‍ ഇല്ലാത്ത ഒരു ഉന്നതാധികാര സമിതി പുറത്താക്കുമെന്നും ഹഫ്സമോള്‍ പോസ്റ്റില്‍ പറയുന്നു. ഇവരില്‍ നിന്നും നീതി പ്രതീക്ഷിച്ചിരുന്നോ എന്ന ചോദ്യവുമായി ജയ് സാദിഖലി ശിഹാബ് തങ്ങള്‍ എന്നുപറഞ്ഞുകൊണ്ടാണ് ഹഫ്സ പോസ്റ്റ് അവസാനിപ്പിക്കുന്നത്.

എം.എസ്. എഫ് നേതാക്കള്‍ക്കെതിരെ വനിതാ കമ്മീഷന് പരാതി നല്‍കിയ ഹരിത വിഭാഗം പിരിച്ചുവിട്ട നടപടിയില്‍ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നതായിരുന്നു സംസ്ഥാന അധ്യക്ഷ മുഫീദ തെസ്‌നി മാധ്യമം ദിനപത്രത്തില്‍ എഴുതിയ ലേഖനം. സം​ഘ​ട​നാ​പ​ര​മാ​യി അ​വ​കാ​ശ​ങ്ങ​ള്‍ ല​ഭി​ക്കാ​ഞ്ഞ​തു​കൊ​ണ്ടു​മ​ല്ല. ആ​ത്മാ​ഭി​മാ​ന​ത്തി​നു പോ​റ​ല്‍ ഏ​റ്റ​പ്പോ​ള്‍ പ്ര​തി​ക​രി​ച്ച​താ​ണ്. അ​തി​ല്‍ നീ​തി പ്ര​തീ​ക്ഷി​ച്ചി​രു​ന്നു. 21ാം നൂറ്റാണ്ടിലും രാഷ്ട്രീയപാര്‍ട്ടികളില്‍ പുരുഷന്‍ മുതലാളിയായും സ്ത്രീകള്‍ തൊഴിലാളിയായും തുടരുകയാണ്. സ്ത്രീ വിരുദ്ധത ഉള്ളില്‍ പേറുന്ന രാഷ്ട്രീയമാണ് കേരളത്തിലെ എല്ലാ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും ഉള്ളതെന്നും ലേഖനത്തില്‍ മുഫീദ പറഞ്ഞു.

ഇന്നലെ മലപ്പുറത്ത് ചേര്‍ന്ന ലീഗ് ഉന്നതാധികാരസമിതി യോഗത്തിലായിരുന്നു ഹരിത കമ്മറ്റിയെ പിരിച്ചുവിടാനുള്ള തീരുമാനം സ്വീകരിച്ചത്. കടുത്ത അച്ചടക്ക ലംഘനമാണ് ഹരിത നേതൃത്വം നടത്തിയിരുന്നതെന്ന് മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.എം.എ സലാം മാധ്യമങ്ങളോട് പറഞ്ഞു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക