വാളയാര്‍: വാളയാർ കേസിൽ ഒരു പാട്  വിവാദങ്ങൾ സൃഷ്‌ടിച്ചു കൊണ്ട് കഴിഞ്ഞ ദിവസം ഫേയ്സ്ബുക്കി  ഹരീഷ് വാസുദേവൻ കുറിച്ച കുറിപ്പ് മുഖ്യമന്ത്രിയുടെ അറിവോടെയെന്ന് വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മ.
ഏപ്രില്‍ അഞ്ചിന് രാത്രി ഹരീഷ് ഇട്ട പോസ്റ്റ് ഗൂഢാലോചനയുടെ ഭാഗമാണെന്ന് വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മ ആരോപിച്ചു. മുഖ്യമന്ത്രിക്കു വേണ്ടിയാണ് ഗൂഢാലോചനയെന്ന് ആരോപിക്കുന്ന ഇവര്‍ ഫേസ്ബുക്ക് പോസ്റ്റിന് പിന്നില്‍ മുഖ്യമന്ത്രിയാണെന്നും പറഞ്ഞു.
ധര്‍മ്മടത്ത് മുഖ്യമന്ത്രിക്കെതിരെ തെരഞ്ഞെടുപ്പില്‍ മത്സരിച്ചതാണ് ഇത്തരം ഒരു പോസ്റ്റിന് കാരണമായത്. ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യക്തിഹത്യ നടത്തിയതില്‍ നിയമനടപടി വേണം. തികച്ചും വസ്തുത വിരുദ്ധമാണ് ഹരീഷ് വാസുദേവന്‍റെ ഫേസ്ബുക്ക് പോസ്റ്റെന്നും വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മ ആരോപിച്ചു. വാളയാര്‍ പൊലീസില്‍ പരാതി നല്‍കിയിട്ടും നടപടിയില്ലെന്നും, തുടര്‍ നിയമനടപടികളിലേക്ക് നീങ്ങുമെന്നും ഇവര്‍ അറിയിച്ചു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക : Whatsapp Group 1 - Whatsapp Group 2