തിരുവനന്തപുരം:മുഖ്യമന്ത്രി പിണറായി വിജയന്റെ പത്ര സമ്മേളനങ്ങളെ വീണ്ടും അഭിനന്ദിച്ച് നടന്‍ ഹരീഷ് പേരടി.കേരളത്തിലെ രാഷ്ട്രീയത്തെ വലിയ തോതില്‍ നിരീക്ഷിക്കുകയും ചെയ്യുകയും തന്റെ വ്യക്തിപരമായ വിമര്‍ശനങ്ങളും ആഭിപ്രായങ്ങളും സോഷ്യല്‍ മീഡിയയില്‍ പങ്കു വയ്ക്കുകയും ചെയ്യുന്ന നടന്നാണ് ഹരീഷ് പേരടി.അതില്‍ തന്നെ പിണറായി വിജയനെ ഒരുപാട് തവണ അഭിനന്ദിക്കുകയും വിമര്‍ശിക്കുകയും ചെയ്യുന്നയാളാണ് ഹരിഷ് പേരടി.

ലോകത്തിലെ എല്ലാ ഭരണാധികാരികളും ജനങ്ങളെ അഭിമുഖികരിക്കാന്‍ വയ്യാതെ മുട്ട് മടക്കിയപ്പോഴും ഒരേയൊരു ഭരണാധികാരി, കേരളത്തിന്റെ മുഖ്യമന്ത്രി,മുണ്ടയില്‍ കോരന്റെ മകന്‍ പിണറായി വിജയന്‍ കൃത്യം ആറുമണിക്ക് കേരളത്തിലെ ജനങ്ങളോട് നെഞ്ചുനിവര്‍ത്തി വര്‍ത്തമാനം പറയുന്നു. അന്യ സംസ്ഥാനങ്ങളില്‍ നിന്ന് വരുന്ന സുഹൃത്തുക്കളുടെ ഫോണ്‍ കോളുകളില്‍ മുഴുവനും നിറഞ്ഞ് നില്‍ക്കുന്നത് സഖാവിന്റെ പേരാണെന്നും ഹരീഷ് പേരടി പറയുന്നു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:
ലോകത്തിലെ എല്ലാ ഭരണാധികാരികളും ജനങ്ങളെ അഭിമുഖികരിക്കാന്‍ വയ്യാതെ മുട്ട് മടക്കിയപ്പോഴും ഒരേയൊരു ഭരണാധികാരി, കേരളത്തിന്റെ മുഖ്യമന്ത്രി,മുണ്ടയില്‍ കോരന്റെ മകന്‍ പിണറായി വിജയന്‍ കൃത്യം ആറുമണിക്ക് കേരളത്തിലെ ജനങ്ങളോട് നെഞ്ചുനിവര്‍ത്തി വര്‍ത്തമാനം പറയുന്നു…ഈ മനുഷ്യന്റെ അവസാന ശ്വാസം വരെയും ഇയാള്‍ ഇങ്ങിനെ തന്നെ നില്‍ക്കും…കാരണം ഇയാള്‍ നടന്ന വന്ന വഴി ഭരണ ഭീകരതകളൂടെയും പ്രതിരോധങ്ങളുടെയും ജനകിയ സമരങ്ങളുടെയും കനത്ത കനല്‍ വഴികളാണ് …പ്രതിപക്ഷ തക്കുടുവാവകളും ചാണക പുഴുക്കളും ചാനല്‍ ചര്‍ച്ചയില്‍ മാത്രം ജീവിതം നിലനിര്‍ത്തുന്ന പാര്‍ട്ടി വലിച്ചെറിഞ്ഞ 916 കമ്മ്യൂണിസ്റ്റ് നിരീക്ഷകന്‍മാരും ..പ്രളയകാലത്തും കോവിഡുകാലത്തും റേഷനരി തിന്ന സാധാരണ മനുഷ്യരുടെ ദഹന പ്രക്രിയയില്‍ അലിഞ്ഞ് ഇല്ലാതാവും…സഖാവെ ഈ ദുരന്ത കാലത്ത് നിങ്ങളെ പോലെ ഒരു ഭരണാധികാരിയെ കിട്ടിയതില്‍ ഞങ്ങള്‍ അഭിമാനിക്കുന്നു…അന്യ സംസ്ഥാനങ്ങളില്‍ നിന്ന് വരുന്ന സുഹൃത്തുക്കളുടെ ഫോണ്‍ കോളുകളില്‍ മുഴുവനും നിറഞ്ഞ് നില്‍ക്കുന്നത് സഖാവിന്റെ പേരാണ്…പിണറായി വിജയന്‍ …ഈ മഹാമാരിയുടെ കാലത്തും കേരളത്തില്‍ ജനിച്ചതിലും മലയാളിയായതിലും തല ഉയര്‍ന്ന് കൊണ്ടേയിരിക്കുന്നു…ലാല്‍ സലാം…

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക : Whatsapp Group 1 - Whatsapp Group 2