കൊച്ചി; ഇന്ന് ഇന്ധന വിലയില്‍ പകുതി ആശ്വാസം. പെട്രോള്‍ വിലകൂടിയപ്പോള്‍ ഡീസലിന് കുറഞ്ഞു. പെട്രോളിന്റെ വില 28 പൈസയാണ് കൂടിയത്. ഡീസലിന് 17 പൈസ കുറഞ്ഞു. ഈ മാസം ഇത് ഏഴാമത്തെ തവണയാണ് വില വര്‍ധിപ്പിക്കുന്നത്. മാസങ്ങള്‍ക്ക് ശേഷമാണ് ഡീസല്‍ വിലയില്‍ കുറവു വരുന്നത്.

ഇതോടെ തിരുവനന്തപുരത്തെ പെട്രോള്‍ വില 103.17 രൂപയായി. ഡീസലിന് 96.30 രൂപയായി. കൊച്ചിയില്‍ പെട്രോളിന് 101. 41ഉും ഡീസലിന് 94.54 മാണ് വില. കോഴിക്കോട് ഒരു ലിറ്റര്‍ പെട്രോളിന് 101.66 രൂപയും ഡീസലിന് 94.91 രൂപയും നല്‍കണം.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group |Telegram Group