ഇടുക്കി; കാട്ടുപന്നിയെന്ന് കരുതി വെടിയുതിര്‍ത്തതിനെ തുടര്‍ന്ന് ആദിവാസി യുവാവിന് പരിക്കേറ്റു.ഇടുക്കിയിലാണ് സംഭവം. കൃഷി സ്ഥലത്ത് പണിയെടുക്കുകയായിരുന്നു യുവാവ്. കൃഷിയിടത്തില്‍ അനക്കം കേട്ട് കാട്ടുപന്നിയെന്നു തെറ്റിദ്ധരിച്ച തോട്ടമുടമയാണ് വെടിവച്ചത്. ഗോത്രവര്‍ഗ്ഗ പഞ്ചായത്തായ ഇടമലക്കുടിയിലെ ഇരുപ്പുകല്ലുകുടി കുടി സ്വദേശിയായ അല്ലിമുത്തുവിന്റെ മകന്‍ സുബ്രമണ്യന്‍ (39) ആണ് ഗുരുതരമായ പരിക്കേറ്റത്.

ഗുരുതരമായ പരിക്കേറ്റ യുവാവിനെ ആദ്യം മൂന്നാറിലെ ആശുപത്രിയിലെത്തിച്ചെങ്കിലും പരിക്ക് സാരമുള്ളതിനാല്‍ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. നെഞ്ചിന്റെ മധ്യത്തില്‍ തറച്ച വെടിയുണ്ട മണിക്കൂറുകള്‍ കഴിഞ്ഞിട്ടും പുറത്തെടുക്കുവാന്‍ സാധിക്കാത്ത നിലയിലാണ് വിദഗ്ദ ചികിത്സയ്ക്ക് കോട്ടയത്തേക്ക് എത്തിച്ചത്. കീഴ്പത്തം കുടി സ്വദേശിയായ ലക്ഷ്മണന്‍ ആണ് നിറയൊഴിച്ചത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group |Telegram Group

വെടിവച്ചയാളെ ഇതുവരെ പിടികൂടിയിട്ടില്ല. സംഭവത്തില്‍ മൂന്നാര്‍ പോലീസിന്റെ നേതൃത്വത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്, ആദിവാസി യുവാവിനു വെടിയേറ്റത് അബദ്ധത്തില്‍ തന്നെയാണോ അതോ മറ്റു കാരണങ്ങള്‍ വല്ലതുമുണ്ടോ എന്നും പൊലീസ് പരിശോധിക്കും.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക