തിരുവനന്തപുരം: കടകള്‍ക്ക് രാവിലെ ഏഴ് മുതല്‍ ഒമ്ബതുവരെ പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കിയതാണ് പുതിയ ഇളവുകളിലെ ശ്രദ്ധേയമായ തീരുമാനം. ഇളവുകള്‍ പ്രഖ്യാപിച്ചതിന് പിന്നാലെ ചില നിബന്ധനകളും മന്ത്രി അവതരിപ്പിച്ചു. അവ ഇതാണ്:

  • കടകളില്‍ സാമൂഹിക അകലം പാലിക്കുന്നതിനായി 25 ചതുരശ്ര അടിയില്‍ ഒരാള്‍ എന്ന നിലയിലായിരിക്കണം പ്രവേശനം.
  • ഇത് സംബന്ധിച്ചു തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളും പൊലീസും വ്യാപാരികളും സംയുക്തമായി യോഗം നടത്തണം.
  • കടകള്‍ സന്ദര്‍ശിക്കുന്നവര്‍ ആദ്യ ഡോസ് വാക്‌സിനെങ്കിലും എടുത്തവരോ, 72 മണിക്കൂറിനുള്ളില്‍ ആര്‍.ടി.പി.സി.ആര്‍ നെഗറ്റീവ് ഫലം ലഭിച്ചവരോ ആയിരിക്കണം.
  • അതല്ലെങ്കില്‍ ഒരുമാസത്തിനുള്ളില്‍ കോവിഡ് ബാധിച്ച്‌ രോഗമുക്‌രായവരായിരിക്കുന്നതാണ് അഭികാമ്യം.

സ്വാതന്ത്ര്യ ദിനം പ്രമാണിച്ച്‌ ഈ മാസം 15നും അവിട്ട ദിനമായ 22നും വാരാന്ത്യ ലോക്ക്ഡൗണ്‍ ഉണ്ടാവില്ലെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് നിയമസഭയെ അറിയിച്ചു. രാഷ്ട്രീയ, സാംസ്‌കാരിക പരിപാടികള്‍ക്കുള്ള വിലക്ക് തുടരും. ആരാധനാലയങ്ങളില്‍ വലിപ്പം അനുസരിച്ച്‌ 40 പേര്‍ക്കു വരെ പ്രവേശിക്കാം. കല്യാണം, മരണാനന്തര ചടങ്ങുകള്‍ എന്നിവയ്ക്ക് 20 പേര്‍ക്കു മാത്രമാവും അനുമതി.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group |Telegram Group

സെറോ സര്‍വേ പ്രകാരം സംസ്ഥാനത്ത് 56 ശതമാനത്തിനും രോഗം വന്നിട്ടില്ല. അതുകൊണ്ടുതന്നെ രോഗം വരാന്‍ സാധ്യതയുള്ളവര്‍ കേരളത്തില്‍ കൂടുതലാണ്. വരുംദിവസങ്ങളില്‍ രോഗികളുടെ എണ്ണം ഉയര്‍ന്നുനില്‍ക്കാനുള്ള സാധ്യത കൂടുതലുണ്ടെന്ന് ആരോഗ്യമന്ത്രി അറിയിച്ചു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക