ന്യൂഡല്‍ഹി: 41-ാം ജി എസ്‌ ടി കൗണ്‍സില്‍ യോഗം ഇന്ന് ചേരും. വീഡിയോ കോണ്‍ഫറന്‍സിംഗ് വഴിയാണ് യോഗം. സംസ്ഥാനങ്ങള്‍ക്ക് നല്‍കാനുള്ള ജി എസ്‌ ടി നഷ്ടപരിഹാരത്തെ ചൊല്ലിയുള്ള ത‌ര്‍ക്കങ്ങള്‍ക്കിടെയാണ് യോഗം ചേരുന്നത്. ജി എസ്‌ ടി നഷ്ടപരിഹാരം നിലവിലെ രീതിയില്‍ സംസ്ഥാനങ്ങള്‍ക്ക് നല്‍കാനാകില്ലെന്ന് കേന്ദ്രം നേരത്തെ വ്യക്തമാക്കിയിരുന്നു.

നികുതി വരുമാനത്തിലെ 14 ശതമാനം വര്‍ദ്ധന കണക്കാക്കിയാണ് കേന്ദ്രം ഓരോ വര്‍ഷവും സംസ്ഥാനങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കേണ്ടത്. ലോക്ക്ഡൗണായതിനാല്‍ നഷ്ടപരിഹാരം നല്‍കാനായി ഏര്‍പ്പെടുത്തിയ സെസില്‍ നിന്ന് വരുമാനം കിട്ടിയില്ലെന്നാണ് കേന്ദ്ര നിലപാട്. കേരളത്തിന് ഇതുവരെ 7300 കോടി രൂപയുടെ കുടിശികയാണ് കിട്ടാനുള്ളത്.ഇതോടൊപ്പം കൂടുതല്‍ ഉത്പന്നങ്ങള്‍ക്കുമേല്‍ പുതിയ സെസുകള്‍ ചുമത്തുന്നത് സംബന്ധിച്ചും യോഗത്തില്‍ ച‌ര്‍ച്ചയാകും.

 

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക : Whatsapp Group 1 - Whatsapp Group 2