ന്യൂഡല്‍ഹി:സംസ്ഥാന സര്‍ക്കാരിനെ അട്ടിമറിക്കുന്നതിനായി സച്ചിന് പൈലറ്റ് എം എല്‍ എ മ്മാരെ പ്രരിപ്പിച്ചതിന് തെളിവുകള്‍ ഉണ്ടന്ന് അശോക് ഗെലോട്ട്.സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള ശ്രമങ്ങള്‍ കുറച്ച് കാലമായി തുടരുകയാണന്നും ജയ്പൂര്‍ ഹോട്ടലില്‍ എല്ലാ എംഎല്‍എമാരെയും പലതവണ പാര്‍പ്പിക്കാന്‍ പാര്‍ട്ടിയെ പ്രേരിപ്പിച്ചുവെന്നും പാര്‍ട്ടി ജാഗ്രത പാലിച്ചിരുന്നില്ലെങ്കില്‍ നിലവിലെ പ്രതിസന്ധി മുമ്പുതന്നെ ഉണ്ടാകുമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ജയ്പൂരില്‍ കുതിരക്കച്ചവടം നടന്നതിനും തെളിവുണ്ട്.അത് കൊണ്ട തന്നെ 10 ദിവസത്തോളം എം എല്‍ എ മ്മാരെ ഹോട്ടലില്‍ പൂട്ടിയിടെണ്ടി വന്നു എന്നും അല്ലായിരുന്നുവെങ്കില്‍ മനേസറില്‍ ഇപ്പോള്‍ സംഭവിച്ചുകൊണ്ടിരിക്കുന്നത് അന്ന് സംഭവിക്കുമായിരുന്നു എന്നും അദേഹം പറഞ്ഞു.
എന്നാല്‍ തന്റെ വിശ്വസ്തരായ നിരവധി എംഎല്‍എമാര്‍ക്കൊപ്പം ഒരു മനേസര്‍ ഹോട്ടലില്‍ തമ്പടിച്ചിരിക്കുന്ന സച്ചിന് താന്‍ ബിജെപിയില്‍ ചേരുന്നില്ലെന്ന് വ്യക്തമാക്കി. രാജസ്ഥാന് സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള ബിജെപി ഗൂഢാലോചനയില്‍ പൈലറ്റ് കുടുങ്ങിപ്പോയെന്ന ഗെലോട്ട് ക്യാമ്പിന്റെ നിരന്തരമായ വാദത്തിന് എതിരായിരുന്നു അദ്ദേഹത്തിന്റെ പ്രസ്താവന.
രാഷ്ട്രീയത്തിലെ പുതിയ തലമുറയ്ക്ക് അവരുടെ അവസരത്തിനായി കാത്തിരിക്കാനുള്ള ക്ഷമയില്ലെന്നും താന്‍ 40 വര്‍ഷമായി രാഷ്ട്രീയത്തിലാണ്, തങ്ങള്‍ പുതിയ തലമുറയെ സ്നേഹിക്കുന്നുണ്ടെന്നും ഭാവി അവരുടേതായിരിക്കുമെന്നും മാത്രവുമല്ല ഈ പുതുതലമുറയില്‍പെട്ട പലരും കേന്ദ്രമന്ത്രിമാരും സംസ്ഥാന പ്രസിഡന്റുമാരായിട്ടുണ്ടെന്നും എന്നാല്‍ തങ്ങളുടെ കാലഘട്ടത്തില്‍ തങ്ങള്‍ ചെയ്ത കാര്യങ്ങളിലൂടെ അവര്‍ കടന്നുപോയിരുന്നുവെങ്കില്‍ അവര്‍ക്ക് ഇതെല്ലാം മനസ്സിലാകുമായിരുന്നുവെന്നും ഗെലോട്ട് പറഞ്ഞു.

സംസ്ഥാന സര്‍ക്കാരിനെ അട്ടിമറിക്കുന്നതിനായി സച്ചിന് പൈലറ്റ് പ്രരിപ്പിച്ചതിന് തെളിവ് ഉണ്ടന്ന് മുഖ്യ മന്ത്രി അശോക് ഗലോട്ട്
കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക : Whatsapp Group 1 - Whatsapp Group 2