പൂനെ: സെറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയയുടെ രണ്ടാം വാക്‌സിനായ കൊവാവാക്‌സ് കുട്ടികളിൽ ക്ലിനിക്കൽ പരീക്ഷണം നടത്താൻ അനുവദിക്കരുതെന്ന് സർക്കാർ പാനൽ ശുപാർശ നൽകി. 2-17 വയസ് പ്രായമുള്ള കുട്ടികളിൽ 2,3 ഘട്ട പരീക്ഷണങ്ങൾ നടത്തുന്നതിനെതിരെയാണ് ശുപാർശ.

കൊവവാക്‌സ് ജൂലൈയിൽ കുട്ടികളിൽ ക്ലിനിക്കൽ പരീക്ഷണം ആരംഭിക്കാനിരിക്കെയാണ് ഈ ശുപാർശ. എന്തുകൊണ്ടാണ് ക്ലിനിക്കൽ പരീക്ഷണത്തിനെതിരായ ശുപാർശ വന്നത് എന്നതിന് വ്യക്തത വരുത്തേണ്ടതുണ്ട്. യുഎസ് കമ്പനിയായ നൊവാവാക്‌സുമായി ചേർന്നാണ് സെറം ഇൻസ്റ്റിറ്റ്യൂട്ട് കൊവാവാക്‌സ് തയാറാക്കുന്നത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group |Telegram Group

രാജ്യത്ത് രണ്ട് വയസിന് മുകളിലുള്ള കുട്ടികൾക്കുള്ള വാക്‌സിനേഷൻ സെപ്റ്റംബർ-ഒക്ടോബർ മാസങ്ങളിൽ ആരംഭിക്കുമെന്നായിരുന്നു നേരത്തെ പുറത്ത് വന്ന റിപ്പോർട്ട്. എന്നാൽ സർക്കാർ പാനലിന്റെ ശുപാർശയുടെ അടിസ്ഥാനത്തിൽ കുട്ടികളുടെ വാക്‌സിനേഷൻ വൈകും.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക