സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്ബള വര്‍ധനവ് സംബന്ധിച്ച തീരുമാനം ഇന്നുണ്ടാകും. പതിനൊന്നാം ശമ്ബള കമ്മീഷന്റെ ശുപാര്‍ശകള്‍ ഇന്ന് ചേരുന്ന മന്ത്രിസഭ യോഗം അംഗീകരിക്കും. എന്നാല്‍ ഈ വര്‍ഷത്തെ വിരമിക്കല്‍ നീട്ടി വയ്ക്കണമെന്ന ശുപാര്‍ശ സര്‍ക്കാര്‍ അംഗീകരിക്കില്ല.
അടുത്ത മാസംമുതല്‍ പുതുക്കിയ ശമ്ബളം കിട്ടുന്നതരത്തില്‍ സര്‍ക്കാര്‍ ഉത്തരവും ഉടന്‍ പുറത്തിറങ്ങും. നിയമസഭാ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിലാണ് ശമ്ബള വര്‍ധന നടപടികള്‍ സര്‍ക്കാര്‍ വേഗത്തിലാക്കുന്നത്. മുഖ്യമന്ത്രിയുടെ വകുപ്പിന് കീഴിലുള്ള കേരള സ്റ്റേറ്റ് റിമോട്ട് സെന്‍സിംഗില്‍ 15 ജീവനക്കാരെ സ്ഥിരപ്പെടുത്താനുള്ള തീരുമാനവും ഇന്നുണ്ടായേക്കും.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക : Whatsapp Group 1 - Whatsapp Group 2