തിരുവനന്തപുരം: ശബരിമല, പൗരത്വ സമരങ്ങളിലെ കേസുകള്‍ പിന്‍വലിയ്ക്കാന്‍ സംസ്ഥാന മന്ത്രിസഭായോഗം തീരുമാനിച്ചു. ഗുരുതര സ്വഭാവമില്ലാത്ത കേസുകളാണ് പിന്‍വലിക്കുക. കേസുകള്‍ പിന്‍വലിയ്ക്കണമെന്ന് എന്‍എസ്‌എസ് നേരത്തെ ആവശ്യപ്പെട്ടിരുന്നു. തെരഞ്ഞെടുപ്പ് കൂടി കണക്കിലെടുത്താണ് തീരുമാനമെന്നാണ് വിലയിരുത്തലുകള്‍. സമരവുമായി ബന്ധപ്പെട്ട കേസുകള്‍ പിന്‍വലിക്കാന്‍ തമിഴ്‌നാട് സര്‍ക്കാര്‍ നേരത്തെ തീരുമാനിച്ചിരുന്നു.

സർക്കാർ തീരുമാനം വൈകി വന്ന വിവേകം – പ്രതിപക്ഷനേതാവ്

യുഡിഎഫ് അധികാരത്തിലെത്തിയാല്‍ കേസുകള്‍ പിന്‍വലിക്കുമെന്ന് അവര്‍ വാഗ്ദാനം ചെയ്തിരുന്നു. കേസുകള്‍ പിന്‍വലിക്കാനുള്ള തീരുമാനം വൈകി വന്ന വിവേകമാണെന്ന് പ്രതപക്ഷ നേതാവ് രമേശ് ചെന്നിത്തല പ്രതികരിച്ചു. ശബരിമലയേയും സിഎഎ വിരുദ്ധ പ്രതിഷേധങ്ങളെയും രണ്ടായി കാണണമെന്ന് ബിജെപി അഭിപ്രായപ്പെട്ടു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക : Whatsapp Group 1 - Whatsapp Group 2