കേരളത്തിൽ ആഴക്കടൽ മത്സ്യബന്ധനത്തിന് വേണ്ടി അഞ്ചു മദർ ഷിപ്പുകളും, 400 ട്രോളറുകൾ നിർമ്മിക്കാനുള്ള ധാരണാപത്രം സർക്കാർ പിൻവലിച്ചു. ഇ എം സി സി എന്ന കമ്പനിയും, ഇൻലാന്ഡ് നാവിഗേഷൻ കോർപ്പറേഷനും തമ്മിലുള്ള ധാരണാപത്രം ആണ് പിൻവലിക്കുന്നത്. ആഴക്കടൽ മത്സ്യബന്ധനത്തിന് വേണ്ടി അന്തർദേശീയ കമ്പനിയുമായി സർക്കാർ സ്ഥാപനം കരാർ ഉണ്ടാക്കിയിരിക്കുന്നത് കേരളത്തിലെ മത്സ്യത്തൊഴിലാളികളെ പട്ടിണിക്കിടുന്ന നടപടിയാണ് എന്ന പ്രതിപക്ഷ ആരോപണം ശക്തമായിരുന്നു. ഫിഷറീസ് വ്യവസായവകുപ്പ് മന്ത്രിമാരും മുഖ്യമന്ത്രിയും അറിഞ്ഞ നടപ്പാക്കുന്ന പദ്ധതിക്ക് പിന്നിൽ കോടികളുടെ അഴിമതി ഉണ്ട് എന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപണമുന്നയിച്ചിരുന്നു. രമേശ് ചെന്നിത്തലയുടെ ആരോപണം അടിസ്ഥാനരഹിതമെന്ന് പറഞ്ഞ് ഫിഷറീസ് മന്ത്രി തള്ളി കളഞ്ഞപ്പോൾ വിദേശത്തുവെച്ച് കമ്പനി പ്രതിനിധികളുമായി മന്ത്രി കൂടിക്കാഴ്ച നടത്തിയ ചിത്രങ്ങൾ സഹിതമാണ് പ്രതിപക്ഷനേതാവ് തിരിച്ചടിച്ചത്. കമ്പനിയുടെ വക്താക്കൾ മുഖ്യമന്ത്രി പിണറായി വിജയനുമായി ക്ലിഫ് ഹൗസിൽ കണ്ട് ചർച്ച നടത്തിയിരുന്നു എന്നും വ്യക്തമാക്കി.

ആഴക്കടൽ മത്സ്യബന്ധന പദ്ധതിക്കെതിരെ മത്സ്യത്തൊഴിലാളി സംഘടനകൾ തീരദേശ ഹർത്താലിന് ആഹ്വാനം നൽകിയിരുന്നു. പദ്ധതി നടപ്പാക്കപെട്ടാൽ കേരളത്തിലെ സാധാരണക്കാരായ മത്സ്യബന്ധന തൊഴിലാളികൾ പട്ടിണിയിലേക്ക് വഴുതിവീഴുന്ന സാഹചര്യം ഉണ്ടാകുമെന്ന് മത്സ്യത്തൊഴിലാളി സംഘടനകൾ ആക്ഷേപം ഉന്നയിച്ചു. എന്നാൽ അത്തരത്തിൽ ഒരു പദ്ധതിയുമായി സർക്കാരിന് യാതൊരു ബന്ധവുമില്ല എന്നായിരുന്നു മുഖ്യമന്ത്രിയുടെ നിലപാട്. തുടർന്ന് ഇന്ന് നടത്തിയ വാർത്താസമ്മേളനത്തിൽ പ്രതിപക്ഷനേതാവ് പദ്ധതിയുടെ ധാരണാപത്രത്തിന് പകർപ്പ് പുറത്തുവിടുകയായിരുന്നു. ആഴക്കടൽ മത്സ്യബന്ധന പദ്ധതി എന്ന് കൃത്യമായി ധാരണാപത്രത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്.

ഉദ്യോഗസ്ഥരെ പഴിചാരി കൈകഴുകാൻ സർക്കാർ:

പദ്ധതിയുമായി സർക്കാരിന് ബന്ധമില്ല എന്നും സർക്കാർ അറിവോടുകൂടി അല്ല പദ്ധതിയുടെ ധാരണാപത്രം ഒപ്പിട്ട അതൊന്നുമല്ല നിലപാടാണ് സർക്കാർ സ്വീകരിച്ചിരിക്കുന്നത്. ഉദ്യോഗസ്ഥതല അട്ടിമറി എന്നാണ് മുഖ്യമന്ത്രി പിണറായി വിജയൻ ഇതിനെക്കുറിച്ച് പ്രതികരിച്ചത്. പ്രതിപക്ഷ നേതാവ് ഉന്നയിച്ച ആരോപണങ്ങൾ ഉൾപ്പെടെയുള്ള കാര്യങ്ങൾ പരിശോധിക്കാൻ അഡീഷണൽ ചീഫ് സെക്രട്ടറി ടി കെ ജോസ് ഐ എ എസിനോട് മുഖ്യമന്ത്രി ആവശ്യപ്പെട്ടു. ഇൻലാൻഡ് നാവിഗേഷൻ കോർപ്പറേഷൻ മാനേജിംഗ് ഡയറക്ടർ , കളക്ടർ ബ്രോ എന്നറിയപ്പെടുന്ന എൻ പ്രശാന്ത് ഐ എ എസിനെതിരെ വകുപ്പുതല അന്വേഷണത്തിനും സാധ്യതയുണ്ട്. സർക്കാർ അനുമതിയില്ലാതെ പ്രശാന്ത് നടത്തിയ ഇടപാടാണ് ധാരണപത്രം എന്ന നിലപാടിലാണ് മുഖ്യമന്ത്രി വിഷയത്തിൽ സ്വീകരിച്ചിരിക്കുന്നത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക : Whatsapp Group 1 - Whatsapp Group 2