ചില ഉപഭോക്താക്കൾക്ക് ഗൂഗിൾ പേ ആപ്ലിക്കേഷൻ പ്ലേസ്റ്റോറിൽ ലഭ്യമാകുന്നില്ല എന്ന തരത്തിൽ അനവധി സന്ദേശങ്ങളാണ് ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിൽ പ്രത്യക്ഷപ്പെടുന്നത്. നേരത്തെ ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്ത് ആളുകൾക്കും പണമിടപാടുകൾ നടത്താൻ സാധിക്കുന്നില്ല എന്ന പരാതി വരുന്നുണ്ട്.

നേരത്തെ തന്നെ ആപ്ലിക്കേഷൻ ഫോണിൽ ഇൻസ്റ്റോൾ ആയിട്ടുള്ള ആളുകൾ പണമിടപാട് നടത്തുവാൻ സാധിക്കുന്നില്ല എങ്കിൽ ആപ്പ് സ്റ്റോറിൽ ഗൂഗിൾ പേ ആപ്പ് സെർച്ച് ചെയ്താൽ ഒരുപക്ഷേ ആപ്ലിക്കേഷൻ ഡിസേബിൾ ചെയ്തു കിടക്കുന്നതായി കാണപ്പെടുന്നുണ്ട്. ഡിസേബിൾ ഓപ്ഷൻ എനേബിൾ ഓപ്ഷൻലേക്ക് മാറ്റിയാൽ പണമിടപാടുകൾ സുഗമമായി തുടരുവാൻ സാധിക്കുന്നുണ്ട്. ഗൂഗിൾ പേ ആപ്ലിക്കേഷൻ ഒരു അപ്ഡേറ്റ് ഓപ്ഷൻ ലഭ്യമാക്കിയിട്ടുണ്ട്. ഈ അപ്ഡേറ്റ് മായി ബന്ധപ്പെട്ട എന്തെങ്കിലും സാങ്കേതിക തകരാർ ആണോ ആപ്ലിക്കേഷൻ സ്വയമേ ഡിസേബിൾ ആകുവാൻ കാരണം എന്നും അറിയേണ്ടിയിരിക്കുന്നു.

എന്നാൽ പുതുതായി ശ്രമിക്കുന്ന ആളുകളെ സംബന്ധിച്ച് ഫോണിൽനിന്ന് പ്ലേസ്റ്റോർ ആക്സസ് ചെയ്യുമ്പോൾ ഗൂഗിൾ പേ ബിസിനസ് ആപ്ലിക്കേഷൻ മാത്രമാണ് ചില ഉപഭോക്താക്കൾക്ക് ലഭിക്കുന്നത്. വിഷയവുമായി ബന്ധപ്പെട്ട് ഗൂഗിളിൻറെ ഭാഗത്തു നിന്നും ഔദ്യോഗിക വിശദീകരണം ഇതുവരെ ലഭ്യമായിട്ടില്ല. എന്നാൽ ഈ പ്രശ്നം പ്ലേസ്റ്റോർ ആപ്ലിക്കേഷൻ വഴി ഗൂഗിൾ പേ തിരയുമ്പോഴാണ്. ഏതെങ്കിലും വെബ് ബ്രൗസർ വഴി പ്ലേസ്റ്റോറിൽ എത്തി തിരയുമ്പോൾ ഗൂഗിൾ പേ ലഭ്യമാകുന്നുണ്ട്.

 

 

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക : Whatsapp Group 1 - Whatsapp Group 2