തിരുവനന്തപുരം: വിമാനത്താവളം വഴിയുള്ള സ്വര്‍ണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട എന്‍.ഐ.എ അന്വേഷണം മുഖ്യമന്ത്രിയുടെ അടുപ്പക്കാരിലേക്ക്.ചേര്‍ത്തലയിലുള്ള ഒരു വ്യവസായി ഈക്കാര്യത്തില്‍ പ്രതികളിലൊരാളെ സഹായിച്ചിരുന്നതായിട്ടാണ് വിവരം.നിലവില്‍ പിടിയിലായ പ്രതികളിലൊരാള്‍ അറസ്റ്റിലാകുന്നതിന് ദിവസങ്ങള്‍ക്ക് മുമ്പ് ആലപ്പുഴയിലെ വ്യവസായിയുടെ വീട്ടിലെത്തിയിരുന്നുവെന്നും ഒരുപാട് സമയം ആയാള്‍ ഇവിടെ ചിലവഴിച്ചിരുന്നതായും പ്രതിക്ക് ജാമ്യാപേക്ഷയ്ക്ക് ആവശ്യമായ സഹായങ്ങള്‍ ഉള്‍പ്പടെയുള്ള സഹായം ഇവിടെ നിന്നുമാണ് ലഭിച്ചതെന്ന വിവരങ്ങള്‍ അന്വേഷണ സംഘത്തിന് ലഭിച്ചതായിട്ടാണ് വിവരം.ഇവര്‍ ഇവിടെ ഉണ്ടായിരുന്ന സമയത്ത് ചില ഉന്നത പോലീസ് ഉദ്യോഗസ്ഥരും ഈ വീട്ടില്‍ എത്തിയതായി നാട്ടുകാരും പറയുന്നു. മുഖ്യമന്ത്രി പിണറായി വിജയന്‍ ചേര്‍ത്തല വഴി പോകുമ്പോള്‍ മിക്കപ്പോഴും ഇദ്ദേഹത്തിന്റെ വസതിയില്‍ കയറാറുണ്ട്.മുഖ്യ മന്ത്രിക്ക് ഇയാളുമായുള്ള ബന്ധവും ഇപ്പോള്‍ പുറത്ത് വരുന്ന വാര്‍ത്തകളും സിപിഎം ല്‍ തന്നെ പല വിധത്തിലുള്ള അസ്വസ്ത സൃഷ്ടട്ടിക്കുമെന്നത് ഉറപ്പാണ്.ഈ കാര്യത്തില്‍ ദിവസങ്ങള്‍ക്ക് മുന്‍പ് മാത്രമാണ് പാര്‍ട്ടി മുഖ്യ മന്ത്രിക്ക് നേരെ കടുത്ത ഭാക്ഷയില്‍ വിമര്‍ശനമുന്നയിച്ചത്.
പിണറായി വിജയന്‍ സി.പി.എം സംസ്ഥാന സെക്രട്ടറിയായിരുന്നപ്പോള്‍ ഉപയോഗിച്ചിരുന്ന വാഹനം പിന്നീട് ഉപയോഗിച്ചത് ഈ വ്യവസായിയാണ്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക : Whatsapp Group 1 - Whatsapp Group 2