തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസില്‍ എന്‍ഐഎയുമായി സഹകരിക്കുമെന്ന് മുഖ്യ മന്ത്രി പിണറായി വിജയന്. സ്വര്‍ണക്കടത്ത് കേസില്‍ എന്‍ഐഎ ആവശ്യപ്പെട്ട സിസിടിവി ദൃശ്യങ്ങള്‍ നല്കാന് തയാറാണ് എന്നാണ് സര്‍ക്കാര്‍ അറിയിച്ചിരിക്കുന്നത്.എന്നാല്‍ കഴിഞ്ഞ ദിവസങ്ങളില്‍ ഓഫീസിലെ സിസിടിവി ദൃശ്യങ്ങള്‍ ഇടിമിന്നലില്‍ തകര്‍ന്ന് പോയി എന്ന വാര്‍ത്ത വ്യാജമാണന്ന് പറഞ്ഞു കൊണ്ട് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചിരുന്നു. ജൂലൈ 1 മുതല്‍ 12 വരെയുള്ള ദൃശ്യങ്ങള്‍ നല്കാന് ചീഫ് സെക്രട്ടറി നിര്‍ദേശിച്ചു.
സ്വര്‍ണക്കടത്ത് കേസിലെ പ്രതികളെ ചോദ്യം ചെയ്യാന്‍ ആരംഭിച്ചപ്പോള്‍ തന്നെ ചീഫ് സെക്രട്ടറിയുടെ ഓഫിസില്‍നിന്നു എന്‍ഐഎ വിവരങ്ങള്‍ തേടിയിരുന്നതായി സൂചനയുണ്ട്.പ്രതികള്‍ ശിവശങ്കറിന്റെ ഓഫീസിലും എത്തിയെന്ന സൂചനയെത്തുടര്‍ന്നാണ് സിസിടിവി ദ്യശ്യങ്ങള്‍ പരിശോധിക്കാന്‍ തീരമാനീച്ചത്.ഇതെ തുടര്‍ന്നാണ് സിസിടിവി ദൃശ്യങ്ങള്‍ നല്കാന് എന്‍ഐഎ ആവശ്യപ്പെട്ടത്.
സരിത്തും സ്വപ്നയും സന്ദീപ് നായരും അറസ്റ്റിലായപ്പോള്‍ തന്നെ ശിവശങ്കറുമായി ബന്ധപ്പെട്ട ഓരോ കാര്യങ്ങളിലും ചീഫ് സെക്രട്ടറിയില്‍ നിന്നു എന്‍ഐഎ വിവരങ്ങള്‍ തേടി. പിന്നാലെയാണു കഴിഞ്ഞദിവസം ദൃശ്യങ്ങള്‍ ആവശ്യപ്പെട്ടു കൊണ്ട് എന്‍ഐഎ
സെക്രട്ടേറിയേറ്റില്‍ നേരിട്ടെത്തിയത്.

സ്വര്‍ണക്കടത്ത് കേസില്‍ എന്‍ഐഎ ആവശ്യപ്പെട്ട് സിസിടിവി ദൃശ്യങ്ങള്‍ നല്കാന് സര്‍ക്കാകാര്‍ തയാറെന്ന് മുഖ്യമന്ത്രി.
കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക : Whatsapp Group 1 - Whatsapp Group 2