സ്വന്തം ലേഖകൻ

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group |Telegram Group

തിരുവനന്തപുരം : സംസ്ഥാനത്ത് വീണ്ടും വൻ സ്വർണ്ണവേട്ട. തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്നും രഹസ്യമായി കടത്താൻ ശ്രമിച്ച 1.7 കിലോ സ്വർണം പിടികൂടി. മലപ്പുറത്ത് പിടിച്ചെടുത്തത് 2.198 കിലോ സ്വർണ്ണമാണ്.

വിപണിയിൽ ഏകദേശം 76 ലക്ഷം രൂപ വിലവരുന്ന സ്വർണ്ണമാണ് തിരുവനന്തപുരത്ത് പിടികൂടിയത്. ഷാർജയിൽ നിന്നുമാണ് കോട്ടയം സ്വദേശി സ്വർണം കൊണ്ടുവന്നത്.

മലപ്പുറത്ത് കരിപ്പൂർ വിമാനത്താവളം വഴി രഹസ്യമായി കടത്താൻ ശ്രമിച്ച 2.198 കിലോ സ്വർണമാണ് പിടിച്ചെടുത്തത്.

മിശ്രിത രൂപത്തിലായിരുന്നു മലപ്പുറം കടുങ്ങൂത്ത് സ്വദേശിയായ റഷീദ് സ്വർണം കടത്താൻ ശ്രമിച്ചത്. സംഭവത്തിൽ ഇയാളെ എയർ ഇന്റലിജൻസ് യൂണിറ്റ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.

അതേസമയം തിരുവനന്തപുരം വിമാനത്താവളം വഴിയുള്ള നയതന്ത്ര കള്ളക്കടത്തുമായി ബന്ധപ്പെട്ടുള്ള അന്വേഷണം ഇപ്പോഴും തുടരുകയാണ്. ഇതിനിടെയിലാണ് സംസ്ഥാനത്ത് വിമാനത്താവളങ്ങളിൽ നിന്നും രഹസ്യമായി പിടിച്ചെടുത്ത സ്വർണ്ണം പിടിച്ചെടുത്തത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക