സ്വർണക്കടത്ത് അന്വേഷണമായി ബന്ധപ്പെട്ട രണ്ടംഗ സംഘം ദുബായിലേക്ക് തിരിച്ചു. ഫൈസൽ ഫരീദിന ചോദ്യം ചെയ്യുന്നതിനോടൊപ്പം അറ്റാഷെയിൽ നിന്നും സാധിക്കുമെങ്കിൽ വിവരങ്ങൾ ആരായും.നയതന്ത്ര ബാഗേജിലൂടെ സ്വർണം കടത്തിയ പദ്ധതിയുടെ മുഖ്യ ആസൂത്രകൻ ഫൈസൽ ആണെന്നാണ് സ്വപ്നയും സന്ദീപും മൊഴി നൽകിയിരിക്കുന്നത്. ഫൈസലിനെ യുഎഇ വിട്ടുകൊടുക്കാനും സാധ്യതയുണ്ട്. കഴിഞ്ഞ ആഴ്ചയാണ് അന്വേഷണസംഘത്തിന് ദുബായിലേക്ക് പോകാൻ കേന്ദ്ര അനുമതി ലഭിച്ചത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക : Whatsapp Group 1 - Whatsapp Group 2