കൊച്ചി:കേട്ട് പഴകിയ കള്ളക്കടത്തുകാരുടെയും തട്ടിപ്പുക്കാരുടെയും കഥകളില്‍ നിന്നും ഒട്ടും വ്യത്യസ്തമല്ല ഫൈസല്‍ ഫരീദിന്റെയും കഥ.കടക്കെണിയിലായത് ആഢംബരത്തിനായി ചിലവാക്കിയതോടെ കസ്റ്റംസ് പിടിയിലായ ഫൈസല്‍ ഫരീദ് പത്ത് കോടിയോളം രൂപ കടം കയറിയത് മൂലമാണ് സ്വര്‍ണക്കടത്ത് ആരംഭിച്ചത് എന്ന് കസ്റ്റംസ്.ഇയാള്‍ക്ക് പണം കൊടുത്തവര്‍ പണം തിരികെ ചോദിച്ചു ഭീക്ഷണി പെടുത്തിയപ്പോഴാണ് ഇയാള്‍ പണമുണ്ടാക്കാനുള്ള എളുപ്പമാര്‍ഗമായി സ്വര്‍ണക്കടത്ത് ആരംഭിച്ചത്.എന്നാല്‍ വലിയ വിലകൂടിയ കാറുകളോടും റേസിംഗ് ഉള്‍പ്പടെയുള്ള വിനോദങ്ങള്‍ക്കും ആഡബംര ജീവിതത്തോടും വലിയ താല്പര്യം ഉള്ളയാളായിരുന്നു ഇയാള്‍.അതിനായി വലിയ തുകകള്‍ ചിലവാക്കിയിരുന്നു.അങ്ങനെയാണ് ഇയാള്‍ വലിയ കടക്കെണിയിലേക്ക് വീഴുന്നത്.എന്നാല്‍ എന്‍ ഐ എയുടെ പിടിയിലായതോടെ വലിയ ആശ്വാസത്തിലാണ് ഫൈസല്‍.കസ്റ്റഡിയിലിരിക്കെ തന്നെ തേടി ആരും വരില്ല എന്ന ധൈര്യമാണ് ഇപ്പോള്‍ ഫൈസലിന് ഉള്ളത്.മാത്രമല്ല പിടിയിലായതോടെ ഫോണിലേക്ക് കടക്കാര്‍ വിളിക്കുകയുമില്ല അന്ന ആശ്വാസവുമുണ്ട്.
ഫൈസലിന് പണം നല്‍കിയവരില്‍ ഏറെയും ജൂവലറി ഉടമകളാണ്.
ജീവിതം ഉല്ലാസമാക്കാന്‍ ഫൈസല്‍ പല ബിസിനസുകളും നടത്തിയെങ്കിലും വിജയിച്ചില്ല. ആഡംബര കാറുകളുടെ വര്‍ക്ഷോപ്പ് ഫൈസല്‍ ദുബായില്‍ നടത്തുന്നുണ്ട്. ദുബായില്‍ നിന്നു 90 ദിവസത്തെ വാടകയ്ക്കു കോടികള്‍ വിലയുള്ള വാഹനങ്ങളെടുക്കും. ഡ്യൂട്ടി അടയ്ക്കാതെ ഈ വാഹനം ഇന്ത്യയില്‍ കൊണ്ടുവന്നു മൂന്നുമാസം വരെ ഉപയോഗിക്കാം. ഇത്തരത്തില്‍ സമ്ബന്നനായ ദുബായ്ക്കാരനെന്നു നാട്ടുകാരെ തെറ്റിദ്ധരിപ്പിച്ചാണു കടം വാങ്ങിക്കൂട്ടിയത്.
ദുബായില്‍ നാട്ടില്‍ എസ്റ്റേറ്റ് വാങ്ങിയെന്നുകാണിച്ചു രേഖകള്‍ ഈടുവച്ചു അവിടത്തെ സ്വകാര്യ ധനകാര്യ സ്ഥാപനങ്ങളില്‍നിന്നും വന്‍ തുകയും വായ്പയെടുത്തിട്ടുണ്ട്. കേരളത്തില്‍ വ്യാജ ബിരുദ സര്‍ട്ടിഫിക്കറ്റ് ഉള്‍പ്പെടെ തയ്യാറാക്കി നല്‍കുന്നവരുമായി ഫൈസലിനു ബന്ധമുണ്ടെന്ന സംശയവുമുണ്ട്. വ്യാജ ഡോക്യുമെന്റുകള്‍ കാണിച്ചാണു സ്വകാര്യ പണമിടപാടുകാരില്‍ നിന്നും തുക വാങ്ങുന്നത്.
വലിയ ബിസിനസുണ്ടെന്നു കാണിക്കാനാണു ജിംനേഷ്യം, കാര്‍ വര്‍ക്ക്ഷോപ്പ് തുടങ്ങിയവ ഇയാള്‍ ദുബായില്‍ ആരംഭിച്ചത്. എന്നാല്‍ ഈ സ്ഥാപനങ്ങളും നഷ്ടത്തിലായിരുന്നു.അതോടെയാണ് ഇയാള്‍ വലിയ കള്ളക്കടത്തിലേ്ക്ക് തിരിഞ്ഞത്.ഇതില്‍ നിന്നും കിട്ടിയ പണം പോലും ഉപയോഗിച്ചിരുന്നത്.ആഢംബരത്തിനും മറ്റുമായിരുന്നു എന്നാണ് ലഭിക്കുന്ന വിവരം.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക : Whatsapp Group 1 - Whatsapp Group 2