കൊ​ച്ചി: സ്വ​ര്‍​ണ​ക്ക​ട​ത്ത് കേ​സ് അ​ന്വേ​ഷി​ക്കു​ന്ന ക​സ്റ്റം​സ് ഉ​ദ്യോ​ഗ​സ്ഥ​നെ അ​പാ​യ​പ്പെ​ടു​ത്താ​ന്‍ ശ്ര​മം. ക​സ്റ്റം​സ് പ്രി​വ​ന്‍റീ​വ് ക​മ്മീ​ഷ​ണ​ര്‍ സു​മി​ത് കു​മാ​റി​ന് നേ​രെയാണ് വ​ധ​ശ്ര​മം. ഫേ​സ്ബു​ക്കി​ലൂ​ടെ​യാ​ണ് അ​ദ്ദേ​ഹം ഇ​ക്കാ​ര്യം പു​റ​ത്തു​വി​ട്ട​ത്. വെ​ള്ളി​യാ​ഴ്ച ക​ല്‍​പ്പ​റ്റ​യി​ലെ ഔ​ദ്യോ​ഗീ​ക പ​രി​പാ​ടി​ക്ക് ശേ​ഷം കൊ​ച്ചി​യി​ലേ​ക്കു മ​ട​ങ്ങും വ​ഴി കൊ​ടു​വ​ള്ളി​യി​ല്‍ വ​ച്ചാ​ണ് സു​മി​ത്തി​ന് നേ​രെ ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്.
എന്നാൽ ബൈ​ക്കി​ലും കാ​റി​ലു​മെ​ത്തി​യ സം​ഘം സു​മി​ത്ത് സ​ഞ്ച​രി​ച്ച വാ​ഹ​നം ത​ട​ഞ്ഞ് അ​പാ​യ​പ്പെ​ടു​ത്താ​ന്‍ ശ്ര​മി​ക്കു​ക​യാ​യി​രു​ന്നു. ത​ന്‍റെ വാ​ഹ​ന​ത്തി​ന്‍റെ ഡ്രൈ​വ​ര്‍ വേ​ഗ​ത്തി​ല്‍ സ്ഥ​ല​ത്തു നി​ന്നും പോ​യ​തി​നാ​ലാ​ണ് ര​ക്ഷ​പെ​ട്ട​തെ​ന്നും അ​ദ്ദേ​ഹം ഫേ​സ്ബു​ക്ക് കു​റി​പ്പി​ല്‍ വി​വ​രി​ക്കു​ന്നു. പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ല്‍ കൊ​ണ്ടോ​ട്ടി പോ​ലീ​സ് കേ​സെ​ടു​ത്തു. അ​ക്ര​മി​ക​ളെ​ത്തി​യ വാ​ഹ​നം തി​രി​ച്ച​റി​ഞ്ഞു​വെ​ന്ന് പോ​ലീ​സ് വ്യ​ക്ത​മാ​ക്കി. ര​ണ്ട് ബൈ​ക്കി​ലും ര​ണ്ട് കാ​റി​ലു​മാ​ണ് ആ​ക്ര​മി സം​ഘ​മെ​ത്തി​യ​ത്. മുക്കം സ്വദേശിയുടേതാണ് വാഹനങ്ങള്‍.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക : Whatsapp Group 1 - Whatsapp Group 2