കണ്ണൂര്‍: കണ്ണൂര്‍ വിമാനത്താവളം വഴി സ്വര്‍ണക്കടത്തിന് കൂട്ടുനിന്ന മൂന്നു കസ്റ്റംസ് ഉദ്യോഗസ്ഥരെ പിരിച്ചു വിട്ടു. ഇന്‍സ്‌പെക്ടര്‍മാരായ രോഹിത് ശര്‍മ, സാകേന്ദ്ര പസ്വാന്‍, കൃഷന്‍ കുമാര്‍ എന്നിവര്‍ക്കെതിരെയാണ് നടപടി.

2019 ഓഗസ്റ്റ് 19ന് കണ്ണൂര്‍ വിമാനത്താവളം വഴി 4.5 കിലോ സ്വര്‍ണം കടത്താന്‍ കൂട്ടുനിന്നതിനാണ് നടപടി. കേസില്‍ മുഖ്യ പ്രതിയായ കസ്റ്റംസ് ഇന്‍സ്‌പെക്ടര്‍ രോഹിത് പണ്ഡിറ്റ് എന്നയാളെ നേരത്തെ പിരിച്ചുവിട്ടിരുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക