ക​ണ്ണൂ​ര്‍: റ​മീ​സി​ന്റെ മ​ര​ണ​ത്തി​നി​ട​യാ​ക്കി​യ വാ​ഹ​നാ​പ​ക​ട​ത്തി​ല്‍ ദു​രൂ​ഹ സാ​ധ്യ​ത തേ​ടി ക​സ്​​റ്റം​സ്. അ​പ​ക​ടം സ്വാ​ഭാ​വി​ക​മാ​ണെ​ന്ന ​നി​ഗ​മ​ന​ത്തി​​ല്‍ പൊ​ലീ​സ്​ എ​ത്തി​ച്ചേ​രു​മ്പോഴെക്കും സം​ഭ​വ​ത്തി​ന്റെ മ​റു​പു​റം അ​ന്വേ​ഷി​ക്കാ​നു​ള്ള നീ​ക്ക​ത്തി​നൊ​രു​ങ്ങു​ക​യാ​ണ്​​ ക​സ്​​റ്റം​സ്. കേ​സി​ല്‍ ജാ​മ്യം നി​ഷേ​ധി​ക്ക​പ്പെ​ട്ട അ​ര്‍ജു​ന്‍ ആ​യ​ങ്കി​ക്കെ​തി​രെ ക​സ്​​റ്റം​സ്​ കൂ​ടു​ത​ല്‍ തെ​ളി​വു​ക​ള്‍ തേ​ടു​ന്ന​തി​നി​ടി​യി​ലാ​ണ് ഉ​റ്റ​സു​ഹൃ​ത്താ​യ റ​മീ​സി​ന്റെ മ​ര​ണം.

ക​രി​പ്പൂ​ര്‍ സ്വ​ര്‍​ണ​ക്ക​ട​ത്ത്​ സം​ഭ​വ​ത്തി​ല്‍ ആ​യ​ങ്കി​യു​ടെ സം​ഘ​ത്തി​ല്‍ ഉ​ള്‍​പ്പെ​ട്ട​യാ​ളാ​ണ്​ റ​മീ​സ്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group |Telegram Group

അ​തു​കൊ​ണ്ടു​ത​ന്നെ ഇ​യാ​ളെ ചോ​ദ്യം ചെ​യ്യു​ന്ന​തി​ലൂ​ടെ കൂ​ടു​ത​ല്‍ തെ​ളി​വു​ക​ള്‍ ല​ഭി​ക്കു​മെ​ന്ന ക​ണ​ക്കു​കൂ​ട്ട​ലി​ലാ​യി​രു​ന്നു അ​ന്വേ​ഷ​ണ സം​ഘം. ഇ​തി​നി​ടെ​യാ​ണ്​ റ​മീ​സി​ന്റെ ആ​ക​സ്​​മി​ക മ​ര​ണം.

ക​ണ്ണൂ​ര്‍ ത​ളാ​പ്പ്​ സ്വ​ദേ​ശി​യാ​യ പി.​വി. അ​ശ്വി​നാ​ണ്​​ അ​പ​ക​ട​ത്തി​നി​ട​യാ​ക്കി​യ കാ​ര്‍ ഓ​ടി​ച്ച​ത്. ര​ണ്ട്​ വാ​ഹ​ന​ങ്ങ​ളും ഒ​രേ ദി​ശ​യി​ല്‍ സ​ഞ്ച​രി​ക്കു​​മ്പോഴാണ്​ അ​പ​ക​ടം ന​ട​ന്ന​തെ​ന്നാ​ണ്​ പൊ​ലീ​സി​ന്റെ വി​ശ​ദീ​ക​ര​ണം. അ​ശ്വി​ന്റെ ബ​ന്ധു​വി​നെ ആ​ശു​പ​ത്രി​ല്‍ കൊ​ണ്ടു​​പോ​കും​വ​ഴി അ​മി​ത വേ​ഗ​ത്തി​ലെ​ത്തി​യ റ​മീ​സി​ന്റെ ബൈ​ക്ക്​ കാ​റി​ല്‍ വ​ന്നി​ടി​ച്ചാ​ണ്​ അ​പ​ക​ടം. സം​ഭ​വ​ത്തി​ല്‍ അ​​ശ്വി​നും കൈ​ക്കും ത​ല​ക്കും പ​രി​ക്കേ​റ്റി​രു​ന്നു. അ​പ​ക​ട സ​മ​യം റ​മീ​സ്​ ഹെ​ല്‍​മ​റ്റ്​ ധ​രി​ച്ചി​​രു​​ന്നി​ല്ലെ​ന്നും സ​മീ​പ​ത്തു​ള്ള സി.​സി ടി.​വി​യി​ല്‍ ദൃ​ശ്യ​ത്തി​ല്‍ ഇ​ത്​ തെ​ളി​ഞ്ഞ​താ​യും പൊ​ലീ​സ്​ പ​റ​ഞ്ഞു. ര​ണ്ട്​ വാ​ഹ​ന​ങ്ങ​ളും പൊ​ലീ​സ്​ ക​സ്​​റ്റ​ഡി​യി​ലാ​ണ്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക