സ്വന്തം ലേഖകൻ

കൊച്ചി: നയതന്ത്ര ബാഗ് ഉപയോഗിച്ചുള്ള സ്വർണക്കടത്ത് കേസിലെ പ്രതിയായ റമീസിന്റെ സഹായിയായ മൻസൂർ പിടിയിൽ. കേസിലെ പ്രതിയായ ഓമശേരി കല്ലുരുട്ടി സ്വദേശിയുമായ പി എസ് മുഹമ്മദ് മൻസൂറിനെ എൻഐഎ കൊച്ചി യൂണിറ്റാണ് അറസ്റ്റ് ചെയ്തത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group |Telegram Group

ദുബൈയിൽ ഒളിവിൽ കഴിയുന്നതിനിടെയാണ് ഇയാളെ എൻ.ഐ.എ ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്തത്. പിടിയിലായ മൻസൂറിനെ കൊച്ചിയിൽ എത്തിച്ചു. കേസിൽ എൻഐഎ കുറ്റപത്രം സമർപിച്ച ശേഷം വിദേശത്തു നടക്കുന്ന ആദ്യത്തെ അറസ്റ്റ് കൂടിയാണിത്.

നേരത്തേ അറസ്റ്റിലായ റമീസിന്റെ സഹായിയാണ് മൻസൂർ. കേസിൽ കൂടുതൽ പേരെ അറസ്റ്റ് ചെയ്തതോടെ ഇയാൾ ഒളിവിൽ പോകുകയായിരുന്നു. വിദേശത്ത് ഒളിവിൽ കഴിയുന്നവരെ നാട്ടിലെത്തിക്കാൻ എൻഐഎ അന്വേഷണ സംഘം ഇന്റർപോളിന്റെ സഹായം തേടിയിരുന്നു.

മൻസൂറിനെതിരെ എൻഐഎ കോടതി ജാമ്യമില്ലാ വാറൻഡ് പുറപ്പെടുവിച്ചിട്ടുണ്ട്. അതേസമയം ഫൈസൽ ഫരീദ് ഉൾപെടെയുള്ളവരെ ഇനിയും പിടികൂടാനുണ്ട്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക