തിരുവനന്തപുരം :സ്വർണ കടത്തു കേസിൽ  പന്ത് ഒടുവിൽ കറങ്ങി തിരിഞ്ഞു സി പി എം ന്റെ കയിൽ. സ്വർണ കടത്തു കേസിൽ കേന്ദ്രവിദേശകാര്യ സഹമന്ത്രി വി.മുരളീധരന്റെ നയതന്ത്ര ബാഗേജിലൂടെ അല്ല സ്വര്‍ണം കടത്തിയതെന്ന പ്രസ്താവനയെയാണ് ഇപ്പോൾ  സി പി എം  ആയുധമാക്കിയിരിക്കുന്നത്. അതിനായി ചാനൽ ചർച്ചകളിലളും ഓൺലൈൻ പ്ലാറ്റ്ഫോമുകളിലുമാണ് വലിയ തോതിൽ പ്രചരണം നൽകുന്നത്.  എന്‍ഐഎ പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പിലും കസ്റ്റംസിന്റെ റിമാന്‍ഡ് റിപ്പോര്‍ട്ടിലും നയതന്ത്ര ബാഗേജ് എന്ന് ഉറപ്പിച്ചു പറഞ്ഞതോടെ സി പി എം ന്റെ പ്രചരണം ശക്തമാക്കിയിരിക്കുകയാണ്.  വി. മുരളീധരന്‍ എന്തുകൊണ്ടാണ് നയതന്ത്ര ബാഗേജ് അല്ല എന്ന് ആവര്‍ത്തിക്കുന്നതെന്നാണു സിപിഎം നേതാക്കള്‍ ഉന്നയിക്കുന്ന ചോദ്യം

നയതന്ത്ര ബാഗേജിലല്ല സ്വര്‍ണം കടത്തിയതെന്ന മുരളീധരന്റെ പ്രസ്താവനയ്ക്കെതിരെ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം പി. രാജീവും രംഗത്തെത്തിയിരുന്നു. എന്‍ഐഎ സൈറ്റില്‍നിന്ന് ഇതിന്റെ വിശദാംശങ്ങള്‍ മന്ത്രിക്കു ലഭിക്കുമെന്ന് രാജീവ് സമൂഹമാധ്യമത്തില്‍ കുറിച്ചിരുന്നു. തിരുവനന്തപുരത്തെ യുഎഇ കോണ്‍സുലേറ്റിന്റെ വിലാസത്തിലുള്ള നയതന്ത്ര ബാഗേജ് വഴിയുള്ള സ്വര്‍ണക്കടത്ത് എന്ന് എന്‍ഐഎ വ്യക്തമായി പത്രക്കുറിപ്പ് ഇറക്കിയത് ആരെ ഉദ്ദേശിച്ചാണാവോ എന്നും പി. രാജീവ് ചോദിക്കുന്നു.ഇതോടെ സ്വർണകടത്തു കേസിൽ ഇത് വരെ സി പി എം നു നേരെ പ്രതിപക്ഷ പാർട്ടികൾ  ഉന്നയിച്ച ആരോപണങ്ങൽ  നേരെ തിരിഞ്ഞു പ്രതിപക്ഷത്തിനു നേരെ തിരിയുമെന്നാണ് കരുതുന്നത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക : Whatsapp Group 1 - Whatsapp Group 2