തിരുവനന്തപുരം: സംഗീതജ്ഞൻ ബാലഭാസ്‌കറും മകളും അപകടത്തിൽകൊല്ലപ്പെട്ട സംഭവത്തിനു പിന്നിൽ സ്വർണ്ണക്കടത്ത് മാഫിയ സംഘത്തിന് പങ്കുണ്ടെന്ന് ആരോപണം ഉയർന്നിരുന്നു . ഈ പങ്ക് വെളിവാക്കുന്ന മൊഴി പുറത്ത് വിട്ടതാകട്ടെ മിമിക്രി താരം കലാഭവൻ സോബിയുമായിരുന്നു. ബാലഭാസ്‌കറിന്റെ മരണത്തിൽ നിർണ്ണയാക വെളിപ്പെടുത്തലുമായി സോബി ജോർജ് കലാഭവൻ രംഗത്ത് എത്തിയതിനു പിന്നാലെ സോബിയെ ഇറ്റലിയിൽ നിന്നും മലയാളി യുവതി വിളിച്ച് ഭീഷണിപ്പെടുത്തിയിരുന്നു എന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

ഈ യുവതി മോൻസൺ മാവുങ്കൽ കേസിൽ ആരോപണ വിധേയയായ അനിത പുല്ലാട്ടാണോ എന്ന സംശയമാണ് ഇപ്പോൾ ഉയരുന്നത്. സംസ്ഥാന സർക്കാരിലും, പൊലീസിലും ഉന്നത സ്വാധീനവും പണവും ശേഷിയുമുള്ള അനിതയാണോ സോബിയെ ഫോൺ വിളിച്ച ഭീഷണിപ്പെടുത്തിയ ഇറ്റാലിയൻ സ്വദേശിയായ വനിതയെന്നെ സംശയമാണ് ഇപ്പോൾ ഉയർന്നു വരുന്നത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group |Telegram Group

പുരാവസ്തു തട്ടിപ്പ് കേസിൽ മോൻസൺ മാവുങ്കലിന് എതിരായി ആദ്യമായി പരാതി നൽകിയത് അനിത പുല്ലാട്ട് എന്ന ഇറ്റാലിയൻ മലയാളി യുവതി ആയിരുന്നു. സർക്കാരിലും, ഉന്നത പൊലീസ് ഉദ്യോഗസ്ഥരിലും ഇവർക്ക് ഉന്നത സ്വാധീനമുണ്ട്. മോൻസൺ മാവുങ്കലിന് സ്വർണ്ണക്കടത്ത് കേസിൽ ബന്ധമുണ്ട് എന്ന വാർത്ത പുറത്തു വന്നിരുന്നു. സ്വർണ്ണക്കടത്ത് കേസിലെ പ്രതിയായ സ്വപ്‌ന സുരേഷിനെ കേരളത്തിൽ നിന്നും രക്ഷപെടാൻ സഹായിച്ചത് മോൻസൺ മാവുങ്കലാണ് എന്നും വാർത്ത വന്നിരുന്നു.

ഇത്തരത്തിൽ മോൻസണുമായി ഏറെ അടുപ്പമുണ്ടായിരുന്ന അനിതയ്ക്ക് സ്വർണ്ണക്കടത്ത് സംഘങ്ങളുമായി ബന്ധമുണ്ടെന്ന സംശയമാണ് ഇപ്പോൾ ഉയരുന്നത്. ഈ അനിതയാകാം കലാഭവൻ സോബിയെ ഫോണിൽ വിളിച്ച് ഭീഷണി മുഴക്കിയ ഇറ്റലിലിയിൽ നിന്നുള്ള മലയാളിയെന്നു സംശയിക്കാനുള്ള സാഹചര്യങ്ങളാണ് പുറത്തു വരുന്നത്.