സ്വന്തം ലേഖകൻ

കോട്ടയം: കൊല്ലം വൈഎംസിഎയും അനുബന്ധസ്ഥലങ്ങളും ഏറ്റെടുക്കാനുള്ള സർക്കാർശ്രമം അപലപനിയമാണെന്ന് വൈഎംസിഎ കോട്ടയം സബ് റീജിയൺ. സർക്കാർ നീക്കത്തിൽനിന്നും പിൻമാറണമെന്നും യോഗം ആവശ്യപ്പെട്ടു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group |Telegram Group

ഭാരത സമൂഹത്തിന്റെ ഉന്നതിക്കുവേണ്ടി ശക്തമായ നേതൃത്യം നൽകുന്നതും സമൂഹത്തിൽ കഷ്ടത അനുഭവിക്കുന്നവർക്ക് അത്താണിയായ വൈഎംസിഎക്കുനേരെയുള്ള കടന്നുകയറ്റം സർക്കാർ ഉടൻ അവസാനിപ്പിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. ചെയർമാൻ ലിജോ പാറെക്കുന്നുംപുറം അധ്യക്ഷത വഹിച്ചു.

യോഗത്തിൽ സംസ്ഥാന സെക്രട്ടറി ജോർജ് മാത്യു, വൈസ്ചെയർമാൻ ജോബി ജെയ്ക് ജോർജ്, ജനറൽ കൺവീനർ ജോമി കുര്യാക്കോസ്, ബ്രിട്ടോ ബാബു, എം.സി. ജോസഫ്, കുര്യാക്കോസ് തോമസ്, രാജൻ സഖറിയ, ബെന്നി പൗലോസ്, ജോസ് പുന്നൂസ്, സജി എം. നൈനാൻ, ആശ ബിനോ എന്നിവർ പ്രസംഗിച്ചു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക