ചെന്നൈ : സ്‌കൂള്‍ വിദ്യാര്‍ത്ഥിനികളെ ലൈംഗിക ചൂഷണത്തിന് വിധേനയാക്കിയെന്ന കേസില്‍ ആള്‍ദൈവം ശിവശങ്കര്‍ ബാബ അറസ്റ്റില്‍. ഡല്‍ഹിയില്‍ നിന്നാണ് ബാബയെ തമിഴ്‌നാട് സിബിസിഐഡി അറസ്റ്റ് ചെയ്തത്. പൊലീസ് കേസെടുത്തതിന് പിന്നാലെ തമിഴ്‌നാട്ടില്‍ നിന്നും മുങ്ങിയ ബാബ ഡെറാഡൂണിലെ ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു.

പൊലീസ് ഇക്കാര്യം അറിഞ്ഞു എന്ന് മനസ്സിലായതോടെ, ബാബ ഡല്‍ഹിയിലേക്ക് കടക്കുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. ചെങ്കല്‍പേട്ട് പൊലീസാണ് ആള്‍ദൈവം ശിവശങ്കര്‍ ബാബയ്‌ക്കെതിരെ പോക്‌സോ വകുപ്പുകള്‍ ചുമത്തി കേസെടുത്തത്. ബാബയുടെ ആശ്രമത്തിന് സമീപമുള്ള കേളമ്ബാക്കം സുശീല്‍ ഹരി ഇന്റര്‍നാഷണല്‍ സ്‌കൂളില്‍ പഠിച്ചിരുന്നവരാണ് പരാതി നല്‍കിയത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group 1 | Whatsapp Group 2 |Telegram Group

കേളമ്ബാക്കം സുശീല്‍ ഹരി സ്‌കൂളിന്റെ സ്ഥാപകന്‍ കൂടിയാണ് ശിവശങ്കര്‍ ബാബ. സ്‌കൂളിലെ പെണ്‍കുട്ടികളെ ഒഴിവുസമയങ്ങളില്‍ ബാബ മുറിയിലേക്കു വിളിക്കും. താന്‍ കൃഷ്ണനും കുട്ടികള്‍ ഗോപികമാരാണെന്ന് വിശ്വസിപ്പിക്കും. തുടര്‍ന്ന് വസ്ത്രങ്ങളഴിച്ചു വച്ചതിനുശേഷം ഒന്നിച്ചു നഗ്നനൃത്തം ചെയ്യിപ്പിക്കുമെന്ന് പരാതിയില്‍ പറയുന്നു. പരീക്ഷ തലേന്ന്, പഠിച്ചതു മറക്കാതിരിക്കാന്‍ കുട്ടികളെ ചുംബിക്കുന്നതും പതിവായിരുന്നു. പലപ്പോഴും കയറിപിടിച്ചിരുന്നതായും പരാതിയിലുണ്ട്.

ചെന്നൈയിലെ പണക്കാരുടെ ഇടയില്‍ ഏറെ സ്വാധീനമുള്ള ആള്‍ദൈവമാണ് ശിവശങ്കര്‍ ബാബ. സുശീല്‍ ഹരി സ്‌കൂളിലെ കുട്ടികളും അവരുടെ മാതാപിതാക്കളും ബാബയുടെ കടുത്ത ആരാധകരാണ്. അതിനാല്‍ മോശം അനുഭവം കുട്ടികളോ മാതാപിതാക്കളോ പുറത്തുപറയാന്‍ തയ്യാറാകാതിരുന്നതാണ് വിവരം പുറത്തറിയാന്‍ വൈകിയതെന്ന് പൊലീസ് പറയുന്നു.