ചെന്നൈ : പതിനഞ്ചു വയസ്സുകാരിയെ പീഡിപ്പിച്ച കേസില്‍ എസ്‌ഐ അറസ്റ്റില്‍. വനിതാ കമ്മീഷനോട് പെണ്‍കുട്ടി നടത്തിയ വെളിപ്പെടുത്തലിനെ തുടര്‍ന്ന് മാധവാരം സ്റ്റേഷനിലെ എസ്‌ഐ സതീഷാണ് അറസ്റ്റിലായത്. പെണ്‍കുട്ടിയുടെ പരാതിയില്‍ വനിതാ കമ്മീഷന്‍ സ്വമേധയാ കേസെടുക്കുകയായിരുന്നു. പോക്സോ വകുപ്പുകളില്‍ പ്രകാരം എസ്‌ഐയെ സസ്പെന്‍ഡ് ചെയ്തു.

ഭര്‍ത്താവുമായി അകന്ന് സഹോദരിക്കൊപ്പമായിരുന്നു അമ്മയും കുട്ടിയും താമസിച്ചിരുന്നത്. ഭര്‍ത്താവിനെതിരെ പരാതി നല്‍കാന്‍ എത്തിയപ്പോഴാണ് എസ്‌ഐ സതീഷുമായി സൗഹൃദത്തിലായത്. പിന്നീട് എസ്‌ഐ ഇവരുടെ വീട്ടിലെ സ്ഥിരം സന്ദര്‍ശകനായി. ഇതിനിടയിലാണ് യുവതിയുടെ പ്രായപൂര്‍ത്തിയാകാത്ത മകളെ എസ്‌ഐ പീഡിപ്പിച്ചത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group |Telegram Group

തുടര്‍ന്ന് അച്ഛന്‍റെ വീട്ടിലെത്തി പെണ്‍കുട്ടി കാര്യങ്ങള്‍ വെളിപ്പെടുത്തുകയായിരുന്നു.

പെണ്‍കുട്ടിയുമായി അച്ഛന്‍ വനിതാ കമ്മീഷനെ സമീപിച്ചു. തുടര്‍ന്നാണ് അമ്മയുടെയും മാതൃസഹോദരിയുടെയും അറിവോടെയുള്ള പീഡനവിവരം പുറത്തറിയുന്നത്.