പാറശ്ശാല: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ ​ആര്‍.എസ്​.എസ്​ പ്രവര്‍ത്തകന്‍ പിടിയില്‍. ചെങ്കല്‍ വ്ലാത്താങ്കര കൊടിത്തറ വീട്ടില്‍ പ്രമോദ് (36) ആണ് പിടിയിലായത്. കഴിഞ്ഞദിവസം പുലര്‍ച്ചെ 12.15ഓടെയാണ് സംഭവം.

വീടിനുപുറത്തുള്ള ശുചിമുറിയില്‍ പെണ്‍കുട്ടി പോയസമയം ഇരുട്ടില്‍ ഒളിച്ചിരുന്ന പ്രതി പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു. ബഹളം കേട്ട് വീട്ടുകാര്‍ പുറത്തിറങ്ങിയപ്പോള്‍ പ്രമോദ്​ ഒാടി രക്ഷപ്പെട്ടു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group |Telegram Group

ബന്ധുക്കള്‍ പൊലീസില്‍ പരാതി നല്‍കിയതി​െന്‍റ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് അറസ്​റ്റ്​. ഇയാള്‍ വേറെയും പെണ്‍കുട്ടികളെ പീഡിപ്പിക്കാന്‍ ശ്രമിച്ചു.പാറശ്ശാല എച്ച്‌.എസ്.ഒ ഇ.കെ. സോള്‍ജിമോന്‍, സബ് ഇന്‍സ്‌പെക്ടര്‍ ശ്രീജിത് ജനാര്‍ദനന്‍ എന്നിവരുടെ നേതൃത്വത്തില്‍ പിടികൂടിയ പ്രതിയെ റിമാന്‍ഡ്​ ചെയ്തു.