തിരുവനന്തപുരം : തിരുവനന്തപുരം നെടുമങ്ങാട് സുഹൃത്ത് കുത്തിപ്പരിക്കേല്‍പ്പിച്ച പെണ്‍കുട്ടി ചികിത്സയിലിരിക്കെ മരണത്തിന് കീഴടങ്ങി .

വാണ്ട സ്വദേശിനി സൂര്യഗായത്രിയാണ് മരിച്ചത്. പ്രതി ആര്യനാട് സ്വദേശി അരുണ്‍ പോലീസ് കസ്റ്റഡിയിലാണ്.ആശുപത്രിയില്‍ ചികിത്സയിലിരിക്കെ പുലര്‍ച്ചെയോടെയായിരുന്നു മരണം. ഗുരുതരമായി പരിക്കേറ്റ പെണ്‍കുട്ടി തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group |Telegram Group

മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് കൈമാറും.ഇന്നലെയായിരുന്നു അരുണ്‍ സൂര്യഗായത്രിയെ ഗുരുതരമായി കുത്തിപ്പരിക്കേല്‍പ്പിച്ചത്. വീട്ടില്‍ കയറിയായിരുന്നു അതിക്രമം.15 ലധികം തവണയാണ് പെണ്‍കുട്ടിയെ അരുണ്‍ കുത്തിയത്. തുടര്‍ന്ന് ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച ഇയാളെ പ്രദേശവാസികളാണ് പിടികൂടി പോലീസിന് കൈമാറിയത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക