തിരുവനന്തപുരം:കോണ്‍ഗ്രസിനെതിരെ തന്റെ ഫേസ്ബുക്കിലൂടെ വീണ്ടും മണിയാശാന്റെ കൂര്‍ത്തപരിഹാസം.സ്വന്തമായി ഒരു അധ്യക്ഷന്‍ പോലും ഇല്ലാത്ത അവസ്ഥയാണ് ഇന്നത്തെ കോണ്‍ഗ്രസിനെന്ന രീതിയിലുള്ള പരിഹാസവുമായിട്ടാണ് വൈദ്യുതി മന്ത്രി എംഎം മണിശാന്‍ തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ പറഞ്ഞത്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:
സ്വാതന്ത്ര്യാനന്തരം ഗാന്ധിജി പറഞ്ഞിരുന്നു: ‘ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്” പിരിച്ചുവിടണം”. അന്ന് അത് പ്രാവര്‍ത്തികമാക്കിയില്ല. 1947 മുതല്‍ പതിറ്റാണ്ടുകള്‍ ഏക ഛത്രാധിപതിയെപ്പോലെ ഇന്ത്യ ഭരിച്ചിരുന്ന കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ഇന്നത്തെ അവസ്ഥ കാണുമ്പോള്‍ ”ഹാ കഷ്ടം” എന്നല്ലാതെന്തു പറയാന്‍.
സ്വാതന്ത്ര്യം കിട്ടിക്കഴിഞ്ഞപ്പോള്‍ ജവഹര്‍ലാല്‍ നെഹ്‌റു പ്രധാനമന്ത്രി. അദ്ദേഹം അന്തരിച്ചതിനെത്തുടര്‍ന്ന് ലാല്‍ ബഹദൂര്‍ ശാസ്ത്രിയും. പിന്നീട് ഇന്ദിരാഗാന്ധി, തുടര്‍ന്ന് രാജീവ് ഗാന്ധി അങ്ങനെ പ്രധാനമന്ത്രി പദവിയും, സോണിയാ ഗാന്ധിയിലൂടെ കോണ്‍ഗ്രസ് പാര്‍ട്ടിയും നെഹ്‌റു കുടുംബത്തിന്റെ മാത്രം സ്വത്താക്കി മാറ്റി. നെഹ്‌റു കുടുംബത്തെ വിട്ടുള്ള കോണ്‍ഗ്രസ് നേതൃത്വത്തെക്കുറിച്ച് ചിന്തിക്കാനേ കഴിയാത്ത അവസ്ഥയിലേക്ക് കോണ്‍ഗ്രസ് എത്തിച്ചേര്‍ന്നു.. ഇപ്പോള്‍ എ.ഐ.സി.സിക്ക് സ്ഥിരമായി ഒരു പ്രസിഡന്റു പോലുമില്ല.
ഇതിന്റെയെല്ലാം ചിത്രമാണ് വിവിധ സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസിന്റെ ഇന്നത്തെ സ്ഥിതി. കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാന സര്‍ക്കാരുകളെ കോണ്‍ഗ്രസുകാര്‍ തന്നെ അട്ടിമറിച്ചു കൊണ്ടിരിക്കുന്നു എന്നത് ലജ്ജാകരമാണ്. അവരെ ആര്‍ക്കും വിലയ്ക്കു വാങ്ങാമെന്ന അവസ്ഥ. മാത്രമല്ല,
അവരുടെ മുന്‍ എംപിമാരും എംഎല്‍എമാരും നേതാക്കളും കൂട്ടത്തോടെ ബിജെപിയില്‍ ചേക്കേറുകയാണ്. ഇതൊന്നും മനസ്സിലാക്കാനുള്ള വിവേകം കോണ്‍ഗ്രസ് പാര്‍ട്ടിക്ക് ഇല്ലാതെ പോയി എന്നത് പരിതാപകരമാണ്.
എന്തായാലും ഗാന്ധിജി പറഞ്ഞിരുന്നതുപോലെ കോണ്‍ഗ്രസിനെ ഇനി പിരിച്ചു വിടേണ്ടതില്ല; അവര്‍ സ്വയം പിരിഞ്ഞു കഴിഞ്ഞിരിക്കുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക : Whatsapp Group 1 - Whatsapp Group 2