കൊച്ചി: പ്രതിസന്ധികള്‍ നേരിടുന്ന ഖാദി വ്യവസായത്തിന്‌ അനുവദിച്ച ഫണ്ട്‌ പൂര്‍ണമായും വിനിയോഗിക്കുന്നില്ലെന്ന്‌ വിവരാവകാശ രേഖ. പദ്ധതിയിനത്തില്‍ 2014 മുതലുള്ള സാമ്ബത്തിക വര്‍ഷങ്ങളില്‍ ലഭിച്ച ഫണ്ട്‌ പൂര്‍ണതോതില്‍ വിനിയോഗിക്കാന്‍ കേരള ഖാദി ഗ്രാമ വ്യവസായ ബോര്‍ഡിന്‌ സാധിച്ചില്ല.
കൊച്ചി സ്വദേശിയായ വിവരാവകാശ പ്രവര്‍ത്തകന്‍ കെ. ഗോവിന്ദന്‍ നമ്ബൂതിരിക്ക്‌ ഖാദി ബോര്‍ഡ്‌ നല്‍കിയ മറുപടിയിലാണ്‌ ഈ വിവരം.
കൊല്ലത്തെ പരുത്തി സംസ്‌കരണ യൂണിറ്റിന്‌ 2018-19 ല്‍ 136 ലക്ഷം രൂപ അനുവദിച്ചെങ്കിലും ഒരു രൂപ പോലും ചെലവിട്ടില്ല. സില്‍ക്ക്‌ നെയ്‌ത്തിനു അനുവദിച്ച 50 ലക്ഷം രൂപയും പാഴാക്കി. 2020-21 ല്‍ പദ്ധതിക്ക്‌ 65 ലക്ഷം ബഡ്‌ജറ്റില്‍ ഉള്‍പ്പെടുത്തി, പക്ഷെ ചെലവിട്ടത്‌ 20.95 ലക്ഷം മാത്രം.
പദ്ധതി ഫണ്ട്‌ വകമാറ്റുന്ന ജീവനക്കാര്‍ക്കെതിരേ കര്‍ശന നടപടിയുണ്ടാകുമെന്ന്‌ മുഖ്യമന്ത്രി കഴിഞ്ഞയാഴ്‌ച സര്‍ക്കാര്‍ ഉദ്യോഗസ്‌ഥരുടെ വെബിനാറില്‍ പറഞ്ഞിരുന്നു.അതിനിടെയാണ്‌ ഖാദി ബോര്‍ഡിന്റെ ഫണ്ട്‌ സംബന്ധിച്ച വിവരം പുറത്തുവരുന്നത്‌. ഖാദി ഗ്രാമങ്ങള്‍ സ്‌ഥാപിക്കാന്‍ നല്‍കിയ ഫണ്ടില്‍ പകുതി പോലും ബോര്‍ഡ്‌ ചെലവഴിച്ചിട്ടില്ല.
ഖാദി നെയ്‌ത്ത്, നൂല്‍നൂല്‍പ്പ്‌ തൊഴിലാളികള്‍ക്കുള്ള ഉല്‍പാദന ഇന്‍സന്റീവ്‌ ഇനത്തില്‍ ബജറ്റ്‌ വിഹിതമായി ലഭിച്ച തുകയില്‍ 100 ലക്ഷം ചെലവിട്ടില്ല. 500 ലക്ഷമാണ്‌ അനുവദിച്ചത്‌. ഖാദി സഹകരണ സംഘങ്ങള്‍ക്കും സ്‌ഥാപനങ്ങള്‍ക്കുമുള്ള ധനസഹായത്തിന്‌ 2020-21 ല്‍ 150 ലക്ഷം രൂപയാണ്‌ മാറ്റി വെച്ചത്‌. പക്ഷെ ചെലവ്‌ പൂജ്യം.
2018-19 ല്‍ 15 ലക്ഷം രൂപ ബജറ്റില്‍ ഉള്‍പ്പെടുത്തിയെങ്കിലും ഒരു രൂപ പോലും ചെലവഴിച്ചില്ല.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക