മിനിയാപൊളിസ്: അമേരിക്കയിലെ മിനിയാപൊളിസില്‍ കറുത്ത വര്‍ഗ്ഗക്കാരനായ ജോര്‍ജ് ഫ്ലോയ്ഡിനെ കഴുത്ത് ഞെരിച്ചു കൊലപ്പെടുത്തിയ കേസില്‍ വിധി. മുന്‍ പൊലീസ് ഓഫീസര്‍ ഡെറിക് ഷോവിന് ഇരുപത്തിരണ്ടര വര്‍ഷം തടവ് ശിക്ഷ വിധിച്ചു. “അതീവമായ ക്രൂരത” യാണ് ഷോവിന്‍ കാണിച്ചതെന്ന് ജഡ്ജി പറഞ്ഞു.

നാല്‍പ്പത്തിയാറുകാരനായ ജോര്‍ജ്ജ് ഫ്ലോയിഡന്റെ കൊലപാതകത്തില്‍ അമേരിക്കയിലുടനീളം വന്‍പ്രതിഷേധങ്ങളാണ് അരങ്ങേറിയത്. ചെറുകിട ഭക്ഷണശാലയില്‍ സെക്യൂരിറ്റി ഗാര്‍ഡായി ജോലി ചെയ്യുകയായിരുന്ന ‌ജോര്‍ജ്ജ് ഫ്ലോയിഡിന്‍്റെ കഴുത്തില്‍ കാല്‍മുട്ട് അമര്‍ത്തിയായിരുന്നു കൊലപാതകം. എട്ട് മിനുട്ട് 46 സെക്കന്‍റ് നേരം പൊലീസ് ഓഫീസറുടെ കാല്‍ മുട്ടുകള്‍ ഫ്ലോയ്ഡിന്‍റെ കഴുത്തില്‍ ഞെരുക്കിയിരുന്നുവെന്ന് പോസ്റ്റ്മോര്‍ട്ടം വ്യക്തമാക്കുന്നു.2020 മെയ് 25 നാണ് സംഭവം നടന്നത്. കൈവിലങ്ങ് ഉപയോ​ഗിച്ച്‌ പുറകിലേക്ക് കൈകള്‍ ബന്ധിച്ചതിന് ശേഷമാണ് പൊലീസ് ഉദ്യോ​ഗസ്ഥനായ ഡെറിക് കഴുത്തില്‍ കാല്‍മുട്ടമര്‍ത്തി ഫ്ലോയിഡിനെ കൊന്നത്. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തെത്തിയതിനെ തുടര്‍ന്ന് വന്‍പ്രതിഷേധങ്ങളാണ് അമേരിക്കയില്‍ നടന്നത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക