ഇടുക്കി: മൂലമറ്റം പവര്‍ ഹൗസില്‍ പൊട്ടിത്തെറിയുണ്ടായതിനെ തുടര്‍ന്ന് വൈദ്യുതി ഉത്പാദനം താത്കാലികമായി നിറുത്തി വച്ചു. നാലാംനമ്ബര്‍ ജനറേറ്ററിലെ ഓക്സിലറി സിസ്റ്റത്തിലാണ് പൊട്ടിത്തെറിയുണ്ടായതെന്ന് കെ.എസ്.ഇ.ബി അധികൃതര്‍ അറിയിച്ചു. ജനറേറ്റര്‍ പ്രവര്‍ത്തിപ്പിച്ചു കൊണ്ടിരിക്കുന്നതിനിടെയാണ് പൊട്ടിത്തെറിയുണ്ടായത്. അപകടത്തില്‍ ആളപായമുണ്ടായിട്ടില്ലെന്നും നിലവില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും കെ.എസ്.ഇ.ബി വ്യക്തമാക്കി. ട്രാന്‍സ്ഫോമറിന്റെ സുരക്ഷാകവചം സഫോടനത്തില്‍ പൊട്ടിത്തെറിച്ചതായാണ് സൂചന.

വെളിച്ചം കണ്ട ജീവനക്കാര്‍ ഓടിമാറിയതിനാലാണ് വലിയ ദുരന്തം ഒഴിവായത്. പൊട്ടിത്തെറിയെ തുടര്‍ന്ന് മൂലമറ്റം പവര്‍ ഹൗസിലെ വൈദ്യുതി ഉത്പാദനം നിറുത്തിവച്ചിരിക്കുകയാണ്.വൈദ്യുതി ഉപഭോഗം ഉയര്‍ന്നു നില്‍ക്കുന്ന പീക്ക് സമയത്ത് ചെറിയ തോതില്‍ ലോഡ് ഷെഡിംഗ് ഏര്‍പ്പെടുത്തി വൈദ്യുതി ക്ഷാമത്തിന് പരിഹാരം കാണാനുള്ള ശ്രമത്തിലാണ് കെ.എസ്.ഇ.ബി. അടിയന്തര സാഹചര്യം നേരിടാന്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും കൂടുതല്‍ വൈദ്യുതി എത്തിക്കാന്‍ കെ.എസ്.ഇ.ബി ശ്രമം തുടങ്ങിയിട്ടുണ്ട്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക : Whatsapp Group 1 - Whatsapp Group 2