കോട്ടയം: തുടര്‍ച്ചയായി മൂന്നാം മാസവും, പതിനഞ്ചു ദിവസത്തിനുള്ളില്‍ രണ്ടാം തവണയും പാചകവാതക വില വര്‍ദ്ധിപ്പിച്ചതിനെതിരെ സര്‍ക്കാര്‍ ജീവനക്കാരും അദ്ധ്യാപകരും പ്രതിഷേധപ്രകടനം നടത്തി. കേന്ദ്രസര്‍ക്കാര്‍ ഇപ്പോൾ വര്‍ദ്ധിപ്പിച്ച 25.50 രൂപയും ചേര്‍ത്ത് സിലിണ്ടറിന് 892 രൂപ ആകും. ഫെഡറേഷന്‍ ഓഫ് സ്റ്റേറ്റ് എംപ്ലോയീസ് ആന്റ് ടീച്ചേഴ്സ് ഓര്‍ഗനൈസേഷന്റെ ആഭിമുഖ്യത്തിലാണ് പ്രതിഷേധം സംഘടിപ്പിച്ചത്.

കോട്ടയം സിവില്‍ സ്റ്റേഷനില്‍ നടത്തിയ പ്രതിഷേധപ്രകടനം എന്‍ജിഒ യൂണിയന്‍ സംസ്ഥാന സെക്രട്ടറിയേറ്റംഗം സീമ എസ്‌ നായര്‍ ഉദ്ഘാടനം ചെയ്തു. കെജിഒഎ ജില്ലാ സെക്രട്ടറി ഷാജിമോന്‍ ജോര്‍ജ് അഭിവാദ്യം ചെയ്ത് സംസാരിച്ചു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group |Telegram Group

കോട്ടയം നഗരസഭയ്ക്കു മുന്നില്‍ നടത്തിയ പ്രതിഷേധപ്രകടനത്തില്‍ എന്‍ജിഒ യൂണിയന്‍ ജില്ലാ സെക്രട്ടറി ഉദയന്‍ വി കെ, കെഎംസിഎസ്‍യു ജില്ലാ ജോയിന്റ് സെക്രട്ടറി ദീപേഷ്, ഗിരീഷ് തുടങ്ങിയവര്‍ സംസാരിച്ചു.

ആര്‍പ്പൂക്കര-ഏറ്റുമാനൂര്‍ ഏരിയയില്‍ എന്‍ജിഒ യൂണിയന്‍ ജില്ലാ സെക്രട്ടറിയേറ്റംഗം ജീമോന്‍ കെ ആര്‍, ഏരിയ സെക്രട്ടറി ബിലാല്‍ കെ റാം, ഏരിയ പ്രസിഡന്റ് എം എഥേല്‍, കെ പി ശ്രീനി (എംജി യൂണിവേഴ്സിറ്റി എംപ്ലോയീസ് അസോസിയേഷൻ), രശ്മി മാധവ് (കെഎസ്‍ടിഎ) തുടങ്ങിയവര്‍ സംസാരിച്ചു.

ചങ്ങനാശ്ശേരിയില്‍ കെഎംസിഎസ്‍യു ജില്ലാ സെക്രട്ടറി എം ആര്‍ സാനു, ഷാജഹാന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

വൈക്കം മിനി സിവില്‍ സ്റ്റേഷനില്‍ എന്‍ജിഒ യൂണിയന്‍ ജില്ലാ ജോയിന്റ് സെക്രട്ടറി എം എന്‍ അനില്‍കുമാര്‍, കെഎംസിഎസ്‍യു സംസ്ഥാനകമ്മറ്റിയംഗം ഒ വി മായ, കെഎസ്‍ടിഎ ജില്ലാ ജോയിന്റ് സെക്രട്ടറി ടി രാജേഷ്, പ്രതിഭ (കെജിഒഎ) തുടങ്ങിയവര്‍ സംസാരിച്ചു.

കാഞ്ഞിരപ്പള്ളിയില്‍ എന്‍ജിഒ യൂണിയന്‍ ജില്ലാ പ്രസിഡന്റ് കെ ആര്‍ അനില്‍കുമാര്‍, ജില്ലാ ജോയിന്റ് സെക്രട്ടറി അനൂപ് എസ്‌, കെജിഒഎ ഏരിയ സെക്രട്ടറി ഷെമീര്‍ വി മുഹമ്മദ്, യൂണിയന്‍ ഏരിയ സെക്രട്ടറി രാജി എസ്‌ തുടങ്ങിയവര്‍ സംസാരിച്ചു.

പാലായില്‍ എന്‍ജിഒ യൂണിയന്‍ ജില്ലാ സെക്രട്ടറിയേറ്റംഗം വി വി വിമല്‍കുമാര്‍, ഏരിയ സെക്രട്ടറി ജി സന്തോഷ് കുമാര്‍, ഏരിയ പ്രസിഡന്റ് കെ എം സുനില്‍കുമാര്‍, കെഎസ്‍ടിഎ ജില്ലാ എക്സിക്യൂട്ടീവ് അംഗം കെ രാജ്കുമാര്‍, കെഎംസിഎസ്‍യു ജില്ലാ വൈസ് പ്രസിഡന്റ് കെ സി ഷാജി, ജില്ലാ കമ്മിറ്റിയംഗം ബിജോയി ടി പി, കെജിഒഎ ജില്ലാ കമ്മിറ്റിയംഗം ഷാനവാസ് ഖാന്‍, ഏരിയ വൈസ് പ്രസിഡന്റ് സക്കീര്‍ ഹുസൈന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

പാമ്പാടിയില്‍ എന്‍ജിഒ യൂണിയന്‍ ഏരിയ സെക്രട്ടറി സജിമോന്‍ തോമസ്, ഏരിയ പ്രസിഡന്റ് ആര്‍ അശോകന്‍, പ്രവീൺ തുടങ്ങിയവര്‍ സംസാരിച്ചു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക