കറുകച്ചാൽ: അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി ജില്ലയിലെ വിവിധ സ്ഥലങ്ങളിൽ ജില്ലാ പൊലീസിന്റെ ലഹരി വിരുദ്ധ സ്‌ക്വാഡിന്റെ മിന്നൽ പരിശോധന. കറുകച്ചാലിൽ നടത്തിയ പരിശോധനയിൽ 50 പൊതിയിലായി സൂക്ഷിച്ചിരുന്ന 150 ഗ്രാം കഞ്ചാവ് പിടിച്ചെടുത്തു.

കറുകച്ചാൽ ചമ്പക്കര സ്വദേശി സച്ചിൻ (24), നത്തെല്ലൂർ മൂലംമുപ്പതിൽ ശ്രീരാഗ് (20), റാന്നി പൊന്തൻപുഴ പുല്ലൂർ വീട്ടിൽ അജിത് പി.രാജ് (25), ചമ്പക്കര ഉമേഷ് (24) എന്നിവരെയാണ് കറുകച്ചാൽ പൊലീസും ജില്ലാ പൊലീസ് മേധാവി ഡി.ശിൽപയുടെ ലഹരി വിരുദ്ധ സ്‌ക്വാഡും ചേർന്നു പിടികൂടിയത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group |Telegram Group

ലഹരി വിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി ജൂൺ 26 ന് ജില്ലയുടെ വിവിധ സ്ഥലങ്ങളിൽ ജില്ലാ പൊലീസ് മേധാവിയുടെ ലഹരി വിരുദ്ധ സ്‌ക്വാഡിന്റെ നേതൃത്വത്തിൽ പരിശോധന നടത്തിയിരുന്നു. ഈ പരിശോധനയെ തുടർന്നാണ് വിവിധ സ്ഥലങ്ങളിൽ നിന്നും കഞ്ചാവ് പിടിച്ചെടുത്തത്.

കറുകച്ചാലിൽ നടത്തിയ പരിശോധനയ്ക്കു കറുകച്ചാൽ സ്‌റ്റേഷൻ ഹൗസ് ഓഫിസറും എസ്.ഐയും, ലഹരി വിരുദ്ധ സ്‌ക്വാഡ് അംഗങ്ങളായ പ്രതീഷ് രാജ്, ടോംസൺ കെ.മാത്യു, ഷിബു പി.എം, ഷമീർ സമദ് എന്നിവർ ചേർന്നു നടത്തിയ പരിശോധനയിലാണ് പ്രതികളെ പിടികൂടിയത്.