കൊല്ലം: പത്തനാപുരം സ്ഥാനാര്‍ത്ഥിയായ കെ ബി ഗണേഷ് കുമാറിന് കോവിഡ് പോസിറ്റീവ്.ഇതൊടെ പിതാവ് ബാലകൃഷ്ണപിള്ളയാണ് മകനായി പ്രചാരണ രംഗത്തുള്ളത്.
ഗണേഷ് കുമാര്‍ നേരത്തെ തന്നെ മണ്ഡലത്തില്‍ പ്രചാരണത്തിന് തുടക്കമിട്ടിരുന്നു. സ്ഥാനാര്‍ഥിയ്ക്കായുളള ചുവരെഴുത്തുകളും ബോര്‍ഡുകളുമൊക്കെ മണ്ഡലത്തില്‍ നിറയുകയും ചെയ്തു. കോാവിഡ് പോസിറ്റിവായ ഗണേഷ് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.
രണ്ടാം തവണത്തെ പരിശോധനയിലും കോവിഡ് പോസിറ്റിവ് ആയതോടെ ഈ മാസം പതിനേഴാം തീയതി വരെ നിരീക്ഷണത്തില്‍ തുടരേണ്ടിവരും. ഈ സാഹചര്യത്തിലാണ് പ്രായത്തിന്റെ അവശതകള്‍ മാറ്റിവച്ച് മകന് വോട്ടു തേടി അച്ഛന്‍ ബാലകൃഷ്ണപിളള തന്നെ ഇറങ്ങിയത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക : Whatsapp Group 1 - Whatsapp Group 2