ആലപ്പുഴ: മുന്‍ മന്ത്രിയും സിപിഎം സംസ്ഥാന കമ്മിറ്റിയംഗവുമായ ജി സുധാകരന്റെ ഏറ്റവും പുതിയ കവിത വിവാദത്തിലേക്ക്. ‘നേട്ടവും കോട്ടവും’എന്ന കവിതയില്‍ തനിക്കെതിരെ ഉള്ള പാര്‍ട്ടി അന്വേഷണത്തില്‍ മുന്‍മന്ത്രി അമര്‍ഷം പ്രകടിപ്പിച്ചിട്ടുണ്ടെന്നാണ് സോഷ്യല്‍ മീഡിയയുടെ കണ്ടെത്തല്‍.

https://m.facebook.com/story.php?story_fbid=4184005248302247&id=627229000646574

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group |Telegram Group

നിലവില്‍ പാര്‍ട്ടിക്കകത്തും പുറത്തും തനിക്കെതിരെ ഉയരുന്ന ആക്ഷേപങ്ങളെ പരോക്ഷമായി പരാമര്‍ശിക്കുന്നതും തന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് ഒരു നന്ദിയും കിട്ടിയില്ലെന്നുമുള്ള വിമര്‍ശനമാണ് കവിതയിലൂടെ സുധാകരന്‍ ഉന്നയിക്കുന്നത്. ദുര്‍വ്യാഖ്യാനങ്ങള്‍ക്ക് പ്രസക്തിയില്ലെന്നും, നവാഗതര്‍ക്ക് സമര്‍പ്പിച്ചുകൊണ്ട് എന്നുമുള്ള തലക്കെട്ടോടെ കലാകൗമുദിയില്‍ പ്രസിദ്ധീകരിച്ച കവിതയുടെ ചിത്രം സുധാകരന്‍ ഫേസ്ബുക്കില്‍ പങ്കുവെച്ചിട്ടുണ്ട്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക