ജമ്മു കാശ്മീർ ലഫ്റ്റനൻറ് ഗവർണർ സ്ഥാനം രാജി വെച്ച ജി സി മുർമു ഇന്ത്യയുടെ കൺട്രോളർ ആൻഡ് ഓഡിറ്റർ ജനറൽ ആയി നിയമിതനായി. പ്രധാനമന്ത്രി നരേന്ദ്രമോഡി ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന കാലത്ത് മുർമു അദ്ദേഹത്തിൻറെ പ്രിൻസിപ്പൽ സെക്രട്ടറി ആയിരുന്നു. മോദി പ്രധാനമന്ത്രി ആയപ്പോൾ കേന്ദ്ര ധന മന്ത്രാലയത്തിൽ ജോയിൻറ് സെക്രട്ടറിയായി നിയമിതനായ മുർമു മോദിയുടേത് പോലെതന്നെ അമിത് ഷായുടെയും വിശ്വസ്തനായ ഉദ്യോഗസ്ഥനാണ് 2019 നവംബറിൽ വിഷമിക്കേണ്ടി ഇരുന്ന ഇദ്ദേഹത്തെ 2019 ഒക്ടോബർ മാസത്തിലാണ് ജമ്മുകാശ്മീരിലെ ആദ്യ ലെഫ്റ്റ് ഗവർണറായി നിയോഗിച്ചത്.

വിവാദങ്ങൾ:

നരേന്ദ്ര മോദിയും, അമിത് ഷായും ഏറ്റവുമധികം വിശ്വാസം അർപ്പിക്കുന്ന ഒരു ഉദ്യോഗസ്ഥനാണ് മുർമു. അമിത്ഷായുടെ കീഴിൽ, നരേന്ദ്ര മോദിയുടെ നേരിട്ടുള്ള മേൽനോട്ടത്തിൽ ഗുജറാത്ത് ആഭ്യന്തര വകുപ്പിൽ പ്രവർത്തിക്കുമ്പോഴാണ് മോദി- ഷാ അച്ചുതണ്ടിന് പ്രിയപ്പെട്ട ഉദ്യോഗസ്ഥനായി മുർമു മാറിയത്. 2002ലെ ഗുജറാത്ത് കലാപം കൈകാര്യം ചെയ്യുവാൻ മോദി ഉപയോഗിച്ച ഉദ്യോഗസ്ഥനും മറ്റാരുമല്ല. അമിത് ഷാ ജയിലിൽ ആയപ്പോൾ അദ്ദേഹത്തിൻറെ ജാമ്യ പേപ്പറുകൾ തയ്യാറാക്കിയത് പോലും മുർമു ആണെന്നാണ് ആരോപണം. ഇസ്രത്ത് ജഹാൻ വ്യാജ എൻകൗണ്ടർ കേസിലെ അന്വേഷണം അട്ടിമറിക്കാനുള്ള ശ്രമങ്ങളും ഇദ്ദേഹം നടത്തി എന്നും ആരോപണം ഉയർന്നിരുന്നു. 2019 നവംബറിൽ സർവീസിൽ നിന്ന് വിരമിക്കണ്ടി ഇരുന്ന മുർമു , 2019 ഒക്ടോബറിൽ ജമ്മുകാശ്മീർ ലഫ്റ്റനൻറ് ഗവർണർ ആയി നിയമിതനായി.

നിരീക്ഷണം:

ഏതായാലും കൺട്രോളർ ആൻഡ് ഓഡിറ്റർ ജനറൽ പോലുള്ള ഒരു സുപ്രധാന പദവി സ്വന്തം വിശ്വസ്തന് ഏൽപ്പിച്ചു കൊടുക്കുക വഴി എതിർ ശബ്ദം ഉയരാൻ ഉള്ള മറ്റൊരു സാധ്യത കൂടി നരേന്ദ്രമോഡി അടയ്ക്കുകയാണ്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക : Whatsapp Group 1 - Whatsapp Group 2