പൂഞ്ഞാര്‍: പി.സി. ജോര്‍ജിനെതിരേ വധ ഭീഷണി മുഴക്കിയ യുവാവ് ക്ഷമാപണവുമായി രംഗത്തെത്തി എന്ന വാർത്തയാണ് അൽപ്പം മുമ്പ് പ്രസിദ്ധീകരിച്ചത്. സാമൂഹ്യ മാധ്യമങ്ങളിൽ  വീഡിയോ പങ്കുവെച്ചുകൊണ്ട് വ്യാപകമായ പ്രചരണം ആണ് നടന്നത്. പി.സി. ജോര്‍ജ് സാറിന് ബുദ്ധിമുട്ട് ഉണ്ടാക്കുന്ന എന്തെങ്കിലും പറഞ്ഞിട്ടുണ്ടെങ്കില്‍ അദ്ദേഹത്തോട് ക്ഷമാപണം നടത്തുന്നു. ജോര്‍ജ് സാറിനോട് വ്യക്തിപരമായി ഒരു ദേഷ്യവുമില്ല. പെട്ടന്നുണ്ടായ ഒരു ആവേശത്തിലും ദേഷ്യത്തിലും പറഞ്ഞു പോയതയാണെന്നും അമീന്‍ എന്ന യുവാവ് വീഡിയോയില്‍ വിശദീകരിക്കുന്നനത്വരെയുള്ള ഭാഗങ്ങളായിരുന്നു വീഡിയോയിൽ ഉണ്ടായിരുന്നത്.

എന്നാൽ ഈ വീഡിയോ പൂർണം അല്ലായിരുന്നു എന്ന വിവരമാണ് ഇപ്പോൾ പുറത്തുവരുന്നത്. കഴുത്തു പോയാലും ഇങ്ങനെയൊന്നും പറയില്ല എന്ന് യുവാവ് വീഡിയോയിൽ പിന്നീടും വിശദീകരണം നടത്തുന്നുണ്ട്. താൻ ജിഹാദിയോ എസ്ഡിപിഐയോ അല്ല എന്നും യുവാവ് വ്യക്തമാക്കുന്നു. വരും ദിവസങ്ങളിൽ വലിയ വിവാദമായേക്കാവുന്ന മറ്റൊരു വെളിപ്പെടുത്തൽ കൂടി യുവാവ് നടത്തുന്നുണ്ട്. ഞാൻ ഓർമ്മ വച്ച കാലം മുതൽ ഒരു കമ്മ്യൂണിസ്റ്റ് ആണ് എന്ന അദ്ദേഹത്തിൻറെ വെളിപ്പെടുത്തൽ ഗൗരവമേറിയതാണ്. കാരണം സാമൂഹ്യ മാധ്യമങ്ങളിൽ കൂടി പരസ്യമായ വധഭീഷണി ആണ് പി സി ജോർജിന് നേരെ ഉയർത്തിയത്. അതുകൊണ്ടുതന്നെ ഗൗരവമേറിയ വകുപ്പുകൾ ചുമത്തി പരാതിയില്ല എങ്കിൽപോലും കേസെടുക്കാനും പോലീസ് നിർബന്ധിതരായേക്കാം. പാർട്ടി അധികാരത്തിലിരിക്കുമ്പോൾ പാർട്ടിക്കാർ തന്നെ ഇത്തരം വെല്ലുവിളികൾ നടത്തുന്നത് പ്രതിച്ഛായ നഷ്ടം ഉണ്ടാകാനുള്ള സാധ്യതയും ഉണ്ട്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക : Whatsapp Group 1 - Whatsapp Group 2