കൊ​ച്ചി: രാ​ജ്യ​ത്ത് ഇ​ന്ധ​ന വി​ല ഇ​ന്നും കൂ​ടി. പെ​ട്രോ​ളി​ന് 35 പൈ​സ​യും ഡീ​സ​ലി​ന് 29 പൈ​സ​യു​മാ​ണ് ഇ​ന്ന് കൂ​ട്ടി​യ​ത്. ആ​റു മാ​സ​ത്തി​നി​ടെ 58 ത​വ​ണ​യാ​ണ് ഇ​ന്ധ​ന​വി​ല വ​ര്‍​ധി​പ്പി​ച്ചി​രി​ക്കു​ന്ന​ത്. ഈ ​മാ​സം ഇ​തു​വ​രെ 17 ത​വ​ണ​യാ​ണ് വി​ല​കൂ​ട്ടി​യ​ത്. കൊ​ച്ചി​യി​ല്‍ ഇ​ന്ന് പെ​ട്രോ​ള്‍ ലി​റ്റ​റി​ന് 99.03 രൂ​പ​യും ഡീ​സ​ലി​ന് 94.08 രൂ​പ​യു​മാ​ണ് പു​തി​യ ഇ​ന്ധ​ന​വി​ല.

തി​രു​വ​ന​ന്ത​പു​രം പെ​ട്രോ​ളി​ന് 100.79 രൂ​പ​യും ഡീ​സ​ലി​ന് 95.74 രൂ​പ​യു​മാ​ണ്. സം​സ്ഥാ​ന​ത്തി​ന്‍റെ പ​ല ഭാ​ഗ​ത്തും ഇ​ന്ധ​ന വി​ല ഇ​തി​നോ​ട​കം നൂ​റ് ക​വി​ഞ്ഞു. കോ​വി​ഡും ലോ​ക്ഡൗ​ണും മൂ​ലം ജ​ന​ങ്ങ​ള്‍ ക​ന​ത്ത പ്ര​തി​സ​ന്ധി​യി​ലാ​യ സ​മ​യ​ത്താ​ണ് ഇ​രു​ട്ട​ടി​യാ​യി ഇ​ന്ധ​ന​വി​ല കു​തി​ച്ചു​യ​രു​ന്ന​ത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക