കൊച്ചി/ തിരുവനന്തപുരം: ഇന്ധനവില എണ്ണക്കമ്ബനികള്‍ ഇന്നും കൂട്ടി. പെട്രോളിന് ലിറ്ററിന് 29 പൈസയാണ് കൂട്ടിയത്. ഡീസലിന് 31 പൈസയും കൂട്ടി. തിരുവനന്തപുരത്ത് പെട്രോള്‍ വില 99 രൂപയ്ക്കടുത്തായി. 98.45 പൈസ. ഫലത്തില്‍ 99 രൂപ തന്നെ. ഡീസലിന് വില 93.79 രൂപയായി. 42 ദിവസത്തിനിടെ 24 തവണയാണ് ഇന്ധനവില കൂട്ടുന്നത്. രാജ്യത്തെ പല നഗരങ്ങളിലും ഇപ്പോഴേ ഇന്ധനവില സെഞ്ച്വറിയടിച്ചു. കേരളത്തില്‍ പ്രീമിയം പെട്രോള്‍ വില 100-ലെത്തിയിട്ടുണ്ട്. സാധാരണ പെട്രോള്‍ വില നൂറിനടുത്ത് എത്തി നില്‍ക്കുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക