രാജ്യത്ത് ഇന്നും പെട്രോള്‍ വില കൂട്ടി. ലിറ്ററിന് 35 പൈസയാണ് ഇന്ന് കൂടിയത്. ഇതോടെ കേരളത്തില്‍ എല്ലാ ജില്ലകളിലും പെട്രോള്‍ വില നൂറ് കടന്നു. തിരുവനന്തപുരത്ത് പെട്രോള്‍ വില 101. 91 പൈസയാണ്.

കൊച്ചിയില്‍ പെട്രോള്‍ വില 100.6 പൈസയാണ്. കോഴിക്കോട് പെട്രോള്‍ വില 101. 66 പൈസ ആയി. ഡീസല്‍ വിലയില്‍ ഇന്ന് മാറ്റമില്ല. അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് വില ഉയരുന്ന സാഹചര്യത്തില്‍ വരും ദിവസങ്ങളിലും വില ഉയരാനാണ് സാധ്യത.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group |Telegram Group