മൂന്നാറില്‍ വിനോദ സഞ്ചാരത്തിനെത്തിയ കുടുംബം വഴി തെറ്റി എത്തിപ്പെട്ടത് കൊടുംകാട്ടില്‍. ഗൂഗില്‍ മാപ്പ് നോക്കി താമസ സ്ഥലത്തേക്ക് പുറപ്പെട്ട യാത്രയാണ് കാട്ടില്‍ അവസാനിച്ചത്. തൃശൂര്‍ സ്വദേശിയും മനുഷ്യാവകാശ പ്രവര്‍ത്തകനുമായ ഡോ. നവാബ് വാജിദ്, ഭാര്യ ഡോ. മേയ്മ, ബന്ധു ഷാന എന്നിവരാണ് കാട്ടില്‍ അകപ്പെട്ടത്.

ദേവികുളത്തെ സ്വകാര്യ റിസോര്‍ട്ടിലായിരുന്നു ഇവര്‍ താമസിച്ചത്. ടോപ് സ്റ്റേഷനും വട്ടവടയും സന്ദര്‍ശിച്ച്‌ തിരിച്ച്‌ റിസോര്‍ട്ടിലെത്താനായാണ് ഗൂഗിള്‍ മാപ്പിന്റെ സഹായം തേടിയത്. എത്തിപ്പെട്ടതാകട്ടെ മാട്ടുപ്പെട്ടിയിലെ കുറ്റ്യാര്‍വാലി വനത്തിലും. മാട്ടുപ്പെട്ടി എട്ടാം മൈലില്‍ എത്തിയപ്പോള്‍ മൂന്നാര്‍ റൂട്ടില്‍ നിന്നു തിരിഞ്ഞ് കുറ്റ്യാര്‍വാലി റൂട്ടിലേക്ക് പ്രവേശിച്ചു.ഇതുവഴിയും ദേവികുളത്തിനു പോകാമെങ്കിലും ഇടയ്ക്കുവച്ചു വീണ്ടും വഴി തെറ്റി. വഴി അറിയാതെ മൂന്നാറിലെ തേയിലത്തോടത്തിലും വനത്തിലും അഞ്ച് മണിക്കൂറോളമാണ് കറങ്ങിയത്.
ഒടുവില്‍ അര്‍ധരാത്രി കൊടുംകാട്ടില്‍ എത്തിപ്പെട്ട കുടുംബത്തിന്റെ കാര്‍ ചെളിയിലും പൂണ്ടു. ആനയും പുലിയും കടുവയും കാട്ടുപോത്തുമൊക്കെ സൈര്യവിഹാരം നടത്തുന്ന കൊടുംകാട്ടിലാണ് കുടുംബം അകടപ്പെട്ടത്. ഒടുവില്‍ ഫയര്‍ഫോഴ്സ് സംഘം എത്തിയാണ് കുടുംബത്തെ രക്ഷിച്ചത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group |Telegram Group

ഫയര്‍ഫോഴ്സിന്റെ നമ്ബരിലേക്ക് ലൊക്കേഷന്‍ അയക്കുകയായിരുന്നു. വിവരം അറിഞ്ഞ് മൂന്നാര്‍ അസിസ്റ്റന്റ് സ്റ്റേഷന്‍ ഓഫീസര്‍ ഷാജിഖാന്റെ നേതൃത്വത്തില്‍ ഒന്‍പതം​ഗ സംഘം കുറ്റ്യാര്‍ വനത്തില്‍ എത്തി. പുലര്‍ച്ചെ ഒന്നരയോടെ വനത്തിലെത്തിയ അഗ്നിശമന സേനാ ഉദ്യോഗസ്ഥര്‍ തിരച്ചില്‍ ആരംഭിച്ചെങ്കിലും ലൊക്കേഷന്‍ മാപ്പില്‍ സ്ഥലം കൃത്യമായി കാണിക്കാത്തതിനാല്‍ കുടുംബത്തെ കണ്ടെത്താനായില്ല.

കറ്റ്യാര്‍വാലിയിലെ ഉയര്‍ന്ന പ്രദേശത്തെത്തി വാഹനത്തിന്റെ സെര്‍ച്ച്‌ ലൈറ്റ് പ്രകാശിപ്പിച്ചു. ഈ വെളിച്ചം കണ്ട് കാട്ടില്‍ കുടുങ്ങിയ സംഘം അവരുടെ കാറിന്റെ ലൈറ്റ് പ്രകാശിപ്പിച്ചു. ഒടുവില്‍ പുലര്‍ച്ചെ നാല് മണിയോടെയാണ് അഗ്നിശമന സേന കുടുംബത്തിന് അടുത്ത് എത്തുന്നത്. ഒന്നര മണിക്കൂര്‍ നീണ്ട ശ്രമത്തിനൊടുവിലാണ് ചെളിയില്‍ പൂണ്ട കാര്‍ പുറത്തെടുത്തത്.

സീനിയര്‍ ഫയര്‍ ഓഫീസര്‍മാരായ തമ്ബിദുരൈ, വികെ ജീവന്‍കുമാര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക