സ്വന്തം ലേഖകൻ

എരുമേലി: പ്ലാചേരി ഫോറസ്റ്റ് സ്റ്റേഷൻ പരിധിയിൽ മൂന്നോലി കാരിശ്ശേരി തേക്ക്പ്ലാന്റേഷൻഭാഗത്ത് എക്സൈസ് നടത്തിയ പരിശോധനയിൽ 1235 ലിറ്റർ കോട പിടികൂടി. എക്സൈസ് കമ്മീഷണറുടെ സ്ക്വാഡ് അംഗം കെ.എൻ സുരേഷ്കുമാറിന് കിട്ടിയരഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് കോട പിടികൂടിയത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group |Telegram Group

കോട്ടയം എക്സൈസ് എൻഫോഴ്സ് ആന്റ് ആന്റി നാർക്കോട്ടിക്ക് സ്പെഷ്യൽ സ്ക്വാഡ് സർക്കിൾ ഇൻസ്പെക്ടറും കോട്ടയം ഡൈപ്യൂട്ടി കമ്മിഷണറുടെ ചുമതലയുമുള്ള എം. സുരജിന്റെ നിർദ്ദേശാനുസരണമാണ് പരിശോധന നടത്തിയത്. എക്സൈസ് എൻഫോഴ്‌സ്മെൻ്റ് ആൻ്റ് ആൻ്റി നർക്കോട്ടിക്ക് സ്ക്വാഡ് ഇൻസ്പെക്ടർ അമൽ രാജനും സംഘവും ,പ്ലാച്ചേരി സെക്ഷൻഫോറസ്റ്റ് ഓഫിസർ അരുൺ ജി നായരും സംഘവും ചേർന്നാണ് തിരച്ചിൽ നടത്തിയത്.

എരുമേലി വന മേഖലയിൽ നടത്തിയ തിരച്ചിലിൽ 500 ലിറ്ററിന്റെ രണ്ട് സിന്തറ്റിക്ക് ടാങ്കിലും 200 ലിറ്ററിന്റെ ബാരലിലും 35 ലിറ്ററിന്റെ കന്നാസിലുമായി സൂക്ഷിച്ചിരുന്ന 1235 ലിറ്റർ കോട കണ്ടെടുത്തു. കാട്ടാന വന്ന്യജിവികളുടെയു വിഹാരകേന്ദ്രങ്ങളായതിനാൽതന്നെ മറ്റ് ആളുകൾ എത്താത്തതിനാലും പാറകെട്ടുകളിലായാണ് കോടസൂക്ഷിച്ച് വാറ്റു നടത്തിവന്നിരുന്നത്.

കഴിഞ്ഞ രണ്ടാഴ്ച കാലമായി കുഴിമാവ് ,കോപ്പാറവനമേഖല , 504 കോളനി, പുഞ്ചവയൽ, പാക്കാനം, കാറിശ്ശേരിഭാഗങ്ങളിൽ വിവര ശേഖരണവും രഹസ്യനിരിക്ഷണങ്ങളും നടത്തിയിരുന്നു. ഇതേ തുടർന്ന് കുഴിമാവ് ചെങ്കമലക്കാനയ്ക്ക് സമീപം മുക്കുളം പുറത്ത് വീട്ടിൽ സാമിൻ്റ (33) വീട്ടിൽ നിന്നും 8 ലിറ്റർ ചാരായവും 95 ലിറ്റർ വാഷും വാറ്റുപകരണങ്ങളും കണ്ടെടുത്തിരുന്നു.

തൊട്ടടുത്ത ദിവസം കുഴിമാവ് ടോപ്പ് ആൾ താമസമില്ലാത്ത വിടിന് സമീപം സൂക്ഷിച്ചുവച്ചിരുന 20 ലിറ്റർ ചാരായവും കണ്ടെടുത്തിരുന്നു. ടി പ്രദേശങ്ങളിൽ നിന്ന് വൻതോതിൽ വാറ്റുചാരായം മറ്റു സ്ഥലങ്ങളിലേയ്ക്ക് കയറ്റികൊണ്ടുപോകുന്നതായിവിവരം ലഭിച്ചിരുന്നു. പരിശോധനയിൽ പ്രിവന്റീവ് ഓഫിസർ കെ. രാജിവ് , സിവി എക്സൈസ് ഓഫിസർമാരായ അഞ്ചിത്ത് രമേശ്, സന്തോഷ് കുമാർ വി.ജി, സുരേഷ് കുമാർ കെ.എൻ, ഡ്രൈവർ അനിൽ കെ.കെ എന്നിവർ പങ്കെടുത്തു. പ്രദേശങ്ങളിൽ വരും ദിവസങ്ങളിലും പരിശോധനകൾ ശക്‌തമാക്കുമെന്നും ചാരായത്തിന്റെയും വാഷിന്റെയും പ്രതികളെപറ്റി സുചന ലഭിച്ചതായും ഡെപ്യൂട്ടി കമ്മിഷണറുടെ ചുമതലകൂടിയുള്ള എം.സുരജ് അറിയിച്ചു.